Posted On
date_range Updated On
date_range കൊടുങ്ങല്ലൂർ സ്വദേശി വാഹനാപകടത്തിൽ മരിച്ചു
ജിദ്ദ: ജിദ്ദയിലുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു. കൊടുങ്ങല്ലൂര്‍ എറിയാട് മാടവന സ്വദേശി നെല്ലുംപറമ്പില്‍ മുന്നാസ് സലീമാണ് (31) മരിച്ചത്. അല്‍ഖുംറയില്‍ വെച്ച് ഇദ്ദേഹം സഞ്ചരിച്ച വാനും ട്രെയിലറും കൂട്ടിയിടിച്ചായിരുന്നു അപകടം. രണ്ട് വർഷമായി സൗദിയിലുള്ള ഇദ്ദേഹം ഒരു മാസം മുമ്പാണ് സുൻബുല എന്ന കമ്പനിയിൽ ഡ്രൈവറായി ജോലിയിൽ പ്രവേശിച്ചത്. നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം നാട്ടിൽ കൊണ്ടുപോകുമെന്നു ബന്ധുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.