ഒ.​ഐ.​സി.​സി ഖ​മീ​സ് മി​ലി​ട്ട​റി സി​റ്റി യൂ​നി​റ്റ് ക്രി​ക്ക​റ്റ്

ടൂ​ർ​ണ​മെൻറി​ൽ ജേതാക്കളായ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ്​ ടീം

ഒ.​​െഎ.സി.​സി ക്രി​ക്ക​റ്റ്​; രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ്​ ചാ​മ്പ്യ​ന്മാ​ർ

അ​ബ​ഹ: ഒ.​ഐ.​സി.​സി ഖ​മീ​സ് മി​ലി​ട്ട​റി സി​റ്റി യൂ​നി​റ്റ് സം​ഘ​ടി​പ്പി​ച്ച ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെൻറി​ൽ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന് ഒ​ന്നാം സ്ഥാ​നം. ഒ​ന്ന​ര​മാ​സം കൊ​ണ്ട് പൂ​ർ​ത്തി​യാ​ക്കി​യ ടൂ​ർ​ണ​മെൻറി​ൽ 10 ടീ​മു​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്. ആം​ഡ്​ ഫോ​ഴ്​​സ​സ്​ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ഫൈ​ന​ൽ മ​ത്സ​ര​ത്തി​ലും സ​മ്മാ​ന വി​ത​ര​ണ​ത്തി​ലും മേ​ഖ​ല ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ പ്ര​സി​ഡ​ൻ​റ്​ അ​ഷ്റ​ഫ് കു​റ്റി​ച്ച​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​നാ​ഫ് പ​ര​പ്പി​ൽ, ഖ​മീ​സ് ടൗ​ൺ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ റോ​യി മൂ​ത്തേ​ടം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദി​നേ​ശ് നി​ല​മ്പൂ​ർ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി. ടൂ​ർ​ണ​െ​മ​ൻ​റ്​ ജേ​താ​ക്ക​ളാ​യ ടീം ​രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന് അ​ഷ്റ​ഫ് കു​റ്റി​ച്ച​ൽ ചാ​മ്പ്യ​ൻ​സ് ട്രോ​ഫി സ​മ്മാ​നി​ച്ചു. കേ​ര​ള ടീം ​ഫ​സ്​​റ്റ്​ റ​ണ്ണേ​ഴ്‌​സ് അ​പ്പ് ട്രോ​ഫി​യും ക​ര​സ്ഥ​മാ​ക്കി.

ഗ്രാ​ൻ​ഡ് ഫി​നാ​ലെ​യി​ൽ ഒ.​ഐ.​സി.​സി മ​ദീ​ന അ​സ്ക​രി യൂ​നി​റ്റ് പ്ര​സി​ഡ​ൻ​റ്​ ബി​ജു യാ​ക്കോ​ബ്, മ​ദീ​ന അ​സ്ക​രി യൂ​നി​റ്റ് വൈ​സ് പ്ര​സി​ഡ​ൻ​റ്​ ജോ​ർ​ജ് അ​ഗ​സ്​​റ്റി​ൻ സെ​ക്ര​ട്ട​റി അ​ജി​ത് തോ​മ​സ്, ജോ. ​സെ​ക്ര​ട്ട​റി സ​ന​ൽ ഏ​ലി​യാ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഭാ​ര​വാ​ഹി​ക​ളാ​യ ഷൈ​ജു അ​ബ്ര​ഹാം, ഷ​ബീ​ർ അ​ലി, ടി​േ​ൻ​റാ ജോ​ർ​ജ്, ജെ​വി​ൻ ജെ​യിം​സ്, തോ​മ​സ് ജോ​സ​ഫ്, ഡെ​ന്നി​സ് ആ​ൻ​റ​ണി, ബി​ജു ആം​ബ്രോ​സ്, ബെ​ൻ​സി​ൻ, അ​ജു, നെ​ബു, ഷെ​റി​ന്‍, ജി​നേ​ഷ്, ജോ​ൺ, നി​ബി​ൻ, പൗ​ലോ​സ്, ബി​നോ​യ്, ആ​േ​ൻ​റാ ബേ​ബി എ​ന്നി​വ​ർ മ​ത്സ​ര​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു.

Tags:    
News Summary - OACC Cricket; Royal Champion of Rajasthan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.