അത്​ കോയാമൂച്ചിയല്ല, അസൈനാർ; മലയാളിയുടെ മൃതദേഹം തേടി ബന്ധുക്കൾ

ദമ്മാം: രണ്ടര വർഷമായി മോർച്ചറിയിൽ സൂക്ഷിച്ച മലയാളിയുടെ മൃതദേഹം തേടി ഒടുവിൽ ബന്ധുക്കളെത്തി. 2015ൽ മരിച്ച അൽഖോബാറിലെ സൂപ്പർമാർക്കറ്റ്​ നടത്തിപ്പുകാരനായ കോയാമൂച്ചിയുടെ മൃതദേഹം തേടിയാണ് ബന്ധുക്കൾ രംഗത്ത്​ വന്നത്​.​ കാസർകോട്​ ബദിയടുക്കകടുത്ത് പരേതനായ കന്ന്യാപടി കുഞ്ഞമ്മദി​​​​​​െൻറ മകനാണിയാളെന്നും കോയാമൂച്ചി അല്ല ഹസൈനാർ എന്നാണ്​ ഇയാളുടെ പേരെന്നുമാണ്​​ ബന്ധുക്കളായ മൊയ്​തീൻ മംഗൾവാർ, മുഹമ്മദ്​ ഉളുവാർ എന്നിവർ പറയുന്നത്​. ഇത്​ കാസർകോ​െട്ട സഹോദരങ്ങൾ തിരിച്ചറിഞ്ഞതായും ഇരുവരും പറഞ്ഞു. 

അനിശ്​ചിതമായി ആശുപത്രിമോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ബന്ധുക്കൾ എത്താത്ത സാഹചര്യത്തിൽ  സംസ്​കരിക്കാൻ പൊലീസ്​ നിർദേശം നൽകിയിരുന്നു. ഇതു സംബന്ധിച്ച്​ 'മീഡയവൺ' നൽകിയ വാർത്ത ശ്രദ്ധയിൽ പെട്ടാണ്​ ബന്ധുക്കൾ എത്തിയത്​. പാസ്​പോർട്ടിലെ വിലാസമനുസരിച്ച്​ കോഴിക്കോട് പൂവാട്ടുപറമ്പ് സ്വദേശി ആണ്​ കോയമൂച്ചി. എന്നാൽ വ്യാജപാസ്​പോർട്ടിലാണ്​ ഇദ്ദേഹം സൗദിയിൽ വന്നത്​ എന്നാണ്​ സൂചന. 

നാട്ടിലുള്ള സഹോദരങ്ങള്‍ മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്​. ഇദ്ദേഹത്തി​​​​​​െൻറ പിതാവ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ടിരുന്നു. മാതാവ് രണ്ട് വര്‍ഷം മുമ്പ് മരിച്ചു. ദമ്മാം ഖത്തീഫ് ആശുപത്രി മോര്‍ച്ചറിയിലാണ്​ മൃതദേഹം സൂക്ഷിച്ചത്​. പാസ്​പോർട്ടിലുള്ള വിലാസപ്രകാരം  ബന്ധുക്കളെ കണ്ടെത്താന്‍ കഴിയാത്തതാണ് നടപടികള്‍ വൈകിച്ചത്. ബന്ധം വ്യക്​തമാക്കുന്ന രേഖകൾ സമർപ്പിച്ചാൽ ഇവർക്ക്​ മൃതദേഹം വിട്ടുകൊടുക്കും. രേഖകൾ ശരിയാക്കാനുള്ള ശ്രമത്തിലാണ്​ ബന്ധുക്കൾ.

22 വര്‍ഷം മുമ്പ് സൗദിയില്‍ എത്തിയതാണ് കോയമൂച്ചി എന്ന പേരിലറിയപ്പെട്ട ഹസൈനാർ. മരിക്കുന്നതിന്​ 12 വര്‍ഷം മുമ്പാണ് ഏറ്റവും ഒടുവില്‍ നാട്ടില്‍ പോയി വന്നത്. ദമ്മാം അൽഖോബാറില്‍ സൂപ്പര്‍ മാർക്കറ്റ് നടത്തി വരികയായിരുന്നു. 2015 ലാണ് അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍  മരിച്ചത്​. പാസ്പോര്‍ട്ട് വിലാസ പ്രകാരം കോഴിക്കോട്ടുകാരന്‍ ആയിരുന്നെങ്കിലും കാസർകോട്​കാരനായാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. 

മൃതദേഹം നാട്ടില്‍ അയക്കുന്നതിനോ അല്ലെങ്കില്‍ ഇവിടെ മറവ് ചെയ്യുന്നതിനോ  വേണ്ട നടപടികള്‍ സ്വീകരിക്കാൻ സ്പോണ്‍സര്‍ തയാറായെങ്കിലും ഇരുജില്ലകളിലും നടത്തിയ അന്വേഷണത്തില്‍  ബന്ധുക്കളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വിവരങ്ങള്‍ ലഭിക്കാതായതോടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കുന്നത്തിനെതിരെ ആശുപത്രി അതികൃതര്‍ പൊലീസില്‍ പരാതി നല്‍കി. ഇതോടെ ഇവിടെ മറവു ചെയ്ത്​ പ്രശ്നം പരിഹരിക്കാൻ സ്പോണ്‍സര്‍ക്കും വിഷയത്തിലിടപെട്ട സാമൂഹ്യ പ്രവര്‍ത്തകനും പൊലീസ് നിര്‍ദേശം നൽകുകയായിരുന്നു.

Tags:    
News Summary - Not Koyamuchi this is Assainar Malayalee dead body -Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.