Posted On
date_range Updated On
date_range സൗദിയിലെ പള്ളികളിൽ ഇത്തവണ തറാവീഹ് ഉണ്ടാകില്ല -ഇസ്ലാമിക മന്ത്രി
റിയാദ്: ഇൗ വർഷം റമദാനിൽ രാജ്യത്തെ പള്ളികളിൽ തറാവീഹ് നമസ്കാരം ഉണ്ടാവില്ലെന്ന് സൗദി ഇസ്ലാമിക കാര്യമന്ത്രി ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് പറഞ്ഞു. ജുമുഅ, ജമാഅത്ത് നമസ്കാരങ്ങൾ പള്ളികളിൽ ഒഴിവാക്കിയ സാഹചര്യത്തിൽ തറാവീഹ് നമസ്‌കാരവും ഉണ്ടാവില്ല.
റമദാന് രണ്ടാഴ്ച മാത്രമാണ് ബാക്കിയുള്ളത്. ഇതിനുള്ളിൽ കോവിഡ് ഭീഷണി ഒഴിയുമെന്ന് പറയാനാവില്ല. പള്ളികളിൽ ജുമുഅ, ജമാഅത്ത് നമസ്കാരങ്ങൾ പുനഃസ്ഥാപിച്ചാൽ മാത്രമേ തറാവീഹ് നടക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.