നിലമ്പൂർ പ്രവാസി അസോസിയേഷൻ ഇഫ്താർ സംഗമത്തിൽ ഇഫ്തികാർ കോർമത് സംസാരിക്കുന്നു
ദമ്മാം: നിലമ്പൂർ പ്രവാസി അസോസിയേഷൻ (നിപാസ്) ദമ്മാം അപ്സര ഓഡിറ്റോറിയത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. വർത്തമാന ഇന്ത്യയിലെ സാഹചര്യങ്ങളിൽ ഇത്തരം സൗഹൃദ വേദികൾ ഒരുമയുടെ സന്ദേശം നൽകാൻ സഹായകമാവുമെന്ന് യോഗത്തിൽ സംസാരിച്ച കാസർകോട് ജില്ല പ്രവാസി സംഘടന ജനറൽ സെക്രട്ടറി അഷ്റഫ് അഭിപ്രായപ്പെട്ടു.
മനുഷ്യരാശിയുടെ പുരോഗതിക്കും നന്മക്കും സ്നേഹ സാഹോദര്യത്തിനുമാണ് എല്ലാ മതങ്ങളും പ്രഘോഷിക്കുന്നതെന്നും അപരനോടുള്ള കരുണയായിരിക്കണം തന്റെ സഹനമെന്ന് നമോരോരുത്തരും തിരിച്ചറിയണമെന്നും യോഗത്തിൽ അധ്യക്ഷത വഹിച്ച പ്രസിഡൻറ് സജീബ് ചെലേക്കോടൻ അഭിപ്രായപ്പെട്ടു.
അനീഷ് പോത്തുകല്ല്, മുഹമ്മദ് സകീർ, ഇഫ്തികാർ കോർമത്, ഷാജി പനോലൻ, പ്രശോഭ് എന്നിവർ സംസാരിച്ചു. സെക്രട്ടറി ജാഫർ കല്ലായി സ്വാഗതവും ഷമീർ ചുണ്ടയിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.