നിലമ്പൂർ പ്രവാസി സംഘടന റിയാദിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽനിന്ന്
റിയാദ്: നിലമ്പൂർ പ്രവാസി സംഘടന റിയാദിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. നൂറിലേറെ പേർ പങ്കെടുത്ത ഇഫ്താർ സംഗമം വേറിട്ട അനുഭവമായി. നിലമ്പൂർ നഗരസഭ പരിധിയിലുള്ള പ്രവാസികളുടെ കൂട്ടായ്മയായ നിലമ്പൂർ പ്രവാസി സംഘടന കഴിഞ്ഞ 23 വർഷത്തിലേറെയായി റിയാദിൽ പ്രവർത്തിച്ചുവരുന്നു. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംഘടന നേതൃത്വം നൽകിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.
സുലൈ എക്സിറ്റ് 16ലെ ഇസ്തിറാഹയിൽ നടന്ന സംഗമം മുൻ പ്രസിഡൻറ് അബ്ദുല്ല വല്ലാഞ്ചിറ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് അഷ്റഫ് പരുത്തിക്കുന്നൻ അധ്യക്ഷത വഹിച്ചു.
സൈനുൽ ആബിദീൻ ഒറ്റകത്ത്, റസാഖ് അറക്കൽ, സുൽഫിക്കർ ചെമ്പാല, ഷാജിൽ മേലേതിൽ, റിയാസ് വരിക്കോടൻ എന്നിവർ സംസാരിച്ചു. കാളികാവ് പ്രവാസി അസോസിയേഷൻ പ്രതിനിധി നാസർ കാരയിൽ ആശംസ നേർന്നു. സെക്രട്ടറി ജാഫറലി മൂത്തേടത്ത് സ്വാഗതവും മൻസൂർ ബാബു അയ്യാർപൊയിൽ നന്ദിയും പറഞ്ഞു.
റിയാദിൽ ജോലി ചെയ്യുന്ന നിലമ്പൂർ പ്രവാസികൾ 0530279289, 0501466425 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.