നിലമ്പൂര്‍/റിയാദ്: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്യാടന് ഷൗക്കത്തിെൻറ പ്രചാരണ പ്രവർത്തനങ്ങളുമായി റിയാദ് ഒ.ഐ.സി.സി റീജനൽ കമ്മിറ്റി. നാട്ടിലുള്ള ഒ.ഐ.സി.സി പ്രവര്‍ത്തകരെ അണിനിരത്തി വീടുകള്‍ തോറും കയറിയിറങ്ങിയുള്ള പ്രചാരണത്തിന് നിലമ്പൂരില്‍ തുടക്കം കുറിച്ചു.
അതോടൊപ്പം ഈ മാസം 11ന് വിപുലമായ കൺവെൻഷനുകൾ സംഘടിപ്പിക്കുവാനും തീരുമാനിച്ചു. നിലമ്പൂരിൽ നടന്ന യോഗത്തിൽ റീജനൽ പ്രസിഡൻറ് സലിം കളക്കര അധ്യക്ഷത വഹിച്ചു. വണ്ടൂര്‍ എം.എല്‍.എയും കെ.പി.സി.സി വര്‍ക്കിങ് പ്രസിഡൻറുമായി എ.പി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.
സൗദി ഒ.ഐ.സി.സി ചുമതലയുള്ള കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എ. സലിം, റീജനൽ കമ്മിറ്റി വൈസ് പ്രസിഡൻറ് അമീര്‍ പട്ടണത്ത്, ജനറൽ സെക്രട്ടറി സക്കീർ ധാനത്ത്, ഗ്ലോബൽ കമ്മിറ്റി അംഗം റഷീദ് കൊളത്തറ, മുന്‍ പ്രവാസിയും ഡി.സി.സി ജനറല്‍ സെക്രട്ടറിയുമായ ടി.കെ. അഷ്റഫ് പൊന്നാനി, ഒ.ഐ.സി.സി എറണാകുളം ജില്ലാ വര്‍ക്കിങ് പ്രസിഡൻറ് അലി ആലുവ, ജനറല്‍ സെക്രട്ടറി അജീഷ് ചെറുവട്ടൂര്‍, പാലക്കാട് ജില്ല ജനറല്‍ സെക്രട്ടറി റഫീക്ക് പട്ടാമ്പി, മലപ്പുറം ജില്ല ജനറല്‍ സെക്രട്ടറി ജംഷീര്‍ തൂവൂര്, ട്രഷറര്‍ സാദിഖ് വടപ്പുറം, മുന്‍ ഒ.ഐ.സി.സി മലപ്പുറം ജില്ല പ്രസിഡൻറ് ജിബിന്‍ അരിക്കോട്, സൈയ്ത് നെയ്തല്ലൂർ, അലി ചെറുവത്തൂർ തുടങ്ങി നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.