ദമ്മാം: ദമ്മാം വാഴക്കാട് വെല്‍ഫെയര്‍ സെൻറര്‍ 20ാം വാര്‍ഷിക ജനറല്‍ ബോഡി യോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടത്തി. പ്രസിഡൻറ് ജാവിഷ് അഹ്മദ് അധ്യക്ഷത വഹിച്ചു.
പ്രദേശത്തെ നിര്‍ധനരായ ആളുകളുടെ ക്ഷേമത്തിന് നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങൾ സംഘടിപ്പിക്കാന്‍ ദമ്മാം വാഴക്കാട് വെല്‍ഫെയര്‍ സെൻററിന് സാധിച്ചതായി ജനറൽ സെക്രട്ടറി ടി.കെ. ഷാഹിര്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വിശദീകരിച്ചു. ട്രഷറര്‍ നഫീര്‍ തറമ്മല്‍ സാമ്പത്തിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ടി.കെ.കെ. ഹസ്സന്, പി.ടി. അഷ്റഫ് എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പിന് അന്‍വര്‍ സലീം പള്ളിക്കല്‍ ബസാര്‍ നേതൃത്വം നല്കി. ടി.കെ. ഷബീര്‍ (പ്രസി.), യു.കെ. നിജില്‍ (ജന. സെക്ര.), പി.ടി. അഷ്റഫ് (ട്രഷ.), പി.ടി. റഷീദ് (ഓര്‍ഗ. സെക്ര.), പി.കെ. ഹമീദ് (സീനിയര്‍ വൈ. പ്രസി.), പി.കെ. റഹ്മത്ത്, നഫീര്‍ തറമ്മല്‍ (വൈ. പ്രസി.), ഉനൈസ് വാഴയില്‍, അനീസ് മധുരക്കുഴി (ജോ. സെക്ര.), ജാവിഷ് അഹ്മദ് (റിലീഫ് കോഒാഡിനേറ്റര്‍), ടി.കെ. ഷാഹിര്‍ (സ്ക്രീനിങ് കോഒാഡിനേറ്റര്‍) എന്നിവരാണ് പുതിയ ഭാരവാഹികൾ. മുജീബ് കളത്തില്‍ രക്ഷാധികാരിയാവും. സെക്രേട്ടറിയറ്റ് അംഗങ്ങളായി ടി.കെ.കെ. ഹസ്സന്, മുജീബ് കളത്തില്‍, ജാവിഷ് അഹ്മദ്, ടി.കെ. ഷബീര്‍, പി.ടി. അഷ്റഫ് എന്നിവരേയും തെരഞ്ഞെടുത്തു.മുഹമ്മദ് ഷിറാസ് ഖിറാഅത്ത് നടത്തി. മുജീബ് കളത്തില്‍ സ്വാഗതവും യു.കെ. നിജില്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.