തീപിടിക്കാത്ത കിസ്​വ നിർമിക്കാൻ പദ്ധതി

മക്ക: കഅ്ബയുടെ കിസ്​വ നിര്‍മിക്കുന്ന പട്ടുനൂലുകളില്‍ കൂടുതല്‍ പ്രതരോധ ശക്തിയുള്ള നൂലുകള്‍ ചേര്‍ക്കുമെന്ന് കിങ് അബ്​ദുല്‍ അസീസ് കിസ്​വ നിര്‍മാണ ഫാക്ടറി മേധാവി ഡോ. മുഹമ്മദ് ബാജൂദ പറഞ്ഞു. 
മുറിച്ചെടുക്കാന്‍ കഴിയാത്ത, തീ പിടിക്കാത്ത, കടുത്ത ചൂടിനെയും വെടിയുണ്ടയെയും പ്രതിരോധിക്കാന്‍ കഴിയുന്ന നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച നൂലുകള്‍ പട്ടുനൂലുകളില്‍ ചേര്‍ത്താണ് കിസ്​വ നിര്‍മിക്കുക. 
മക്ക ഉമ്മുല്‍ ഖുറാ സര്‍വകലാശാല കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗവേഷകര്‍ ഇതിനുള്ള പദ്ധതി സമര്‍പ്പിച്ചതായി ഫാക്ടറി മേധാവി കൂട്ടിച്ചേര്‍ത്തു.
Tags:    
News Summary - new project for Kiswa without fire accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.