സൗദി എറണാകുളം റെസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ
ജിദ്ദ: ജിദ്ദയിലെ എറണാകുളം ജില്ലയില്‍ നിന്നുള്ള കുടുംബങ്ങളുടെ കൂട്ടായ്മയായ സൗദി എറണാകുളം റെസിഡന്റ്സ് അസോസിയേഷന്‍ (സെറ) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ലക്കി ദര്‍ബാര്‍ ഹാളില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ വെച്ച് കാലാവധി പൂര്‍ത്തിയാക്കിയ കമ്മിറ്റിക്ക് പകരമായി പുതിയ കമ്മിറ്റിയെ ഐക്യകണ്‌ഠേന തെരഞ്ഞെടുത്തതായി നേതാക്കളായ ജോണ്‍സന്‍ കല്ലറക്കല്‍, ക്രിസ് ജെയിംസ്, മോഹന്‍ ബാലന്‍ എന്നിവര്‍ അറിയിച്ചു.
ഭാരവാഹികളായി ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ അദ്ധ്യാപകനായ ബിജു ആന്റണി (പ്രസിഡന്റ്), റജീല സഹീര്‍ (സെക്രട്ടറി), ഡേവിസ് ദേവസ്സി ട്രഷറര്‍), മോഹന്‍ ബാലന്‍, മുഹമ്മദ് റാഫിക്ക്, ജോണ്‍സന്‍ കല്ലറക്കല്‍ (രക്ഷാധികാരികള്‍), റാണി രാജേഷ് (വൈസ് പ്രസിഡന്റ്), സിമി അബ്ദുല്‍ ഖാദര്‍ (ജോയിന്റ് സെക്രട്ടറി), ജാന്‍സി മോഹന്‍ (ലേഡീസ് കോര്‍ഡിനേറ്റര്‍), മുഹമ്മദ് റാഫി (കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍), ബെന്നി, പ്രതീഷ് (കമ്മിറ്റി അംഗങ്ങള്‍) എന്നിവരെ തെഞ്ഞെടുത്തു. കൂടുതല്‍ അംഗങ്ങളെ ഉള്‍പ്പെടുത്തി വരും വര്‍ഷങ്ങളില്‍ സംഘടനയെ ശക്തിപ്പെടുത്താന്‍ മുന്നിട്ടിറങ്ങുമെന്ന് പുതിയ നേതൃത്വം അറിയിച്ചു.
എറണാകുളം ജില്ലയില്‍ നിന്നുള്ള കുടുംബങ്ങളുടെ ഉന്നമനത്തിനായി ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുന്നതിന് സംഘടന മുന്‍കൈയെടുക്കുമെന്നും അവര്‍ പറഞ്ഞു. അബ്ദുല്‍ ഖാദര്‍ ആലുവ, സഹീര്‍ മാഞ്ഞാലി, സീന റാഫിക്ക് എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.