Posted On
date_range Updated On
date_range പുതിയ മന്ത്രിമാര്‍ ചുമതലയേറ്റു
റിയാദ്: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ശനിയാഴ്ച രാത്രി പുറത്തിറക്കിയ രാജവിജ്ഞാപനത്തിലൂടെ മാറ്റി നിയമിച്ച മന്ത്രിമാർ ചുമതലയേറ്റു. നാഷനല്‍ ഗാര്‍ഡ്, സാമ്പത്തിക, പ്ളാനിങ് വകുപ്പ് മന്ത്രിമാരെയാണ് മാറ്റി നിശ്ചയിച്ചത്. അമീര്‍ മുത്ഇബ് ബിന്‍ അബ്ദുല്ലക്ക് പകരം അമീര്‍ ഖാലിദ് ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ അയ്യാഫിനെയാണ് നാഷനല്‍ ഗാര്‍ഡ് മന്ത്രിയായി നിയമിച്ചത്. അദ്ദേഹം ഞായറാഴ്ച മന്ത്രാലയത്തിലെത്തി സ്ഥാനമേറ്റതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.സാമ്പത്തിക, പ്ലാനിങ് മന്ത്രിയായിരുന്ന എൻജിനീയര്‍ ആദില്‍ ഫഖീഹിന് പകരം മുഹമ്മദ് ബിന്‍ മസ്യദ് അത്തുവൈജിരിയെയാണ് നിയമിച്ചത്. നാവിക സേനാതലവൻ ലഫ്.ജനറൽ അബ്ദുല്ല ബിൻ സുൽത്താന് പകരം മേജർ ജനറൽ ഫഹദ് അൽഗുഫൈലിയെയും നിയമിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.