മജീദ് സോങ്കാൽ (പ്രസി.), ഇസ്ഹാഖ് ഫാൽക്കൺ (ജന. സെക്ര.), മുസ്തഫ പാണ്ടിയാൽ (ട്രഷ.), ഇബ്രാഹിം ഗുഡ്ഡകേരി (ചെയർ.)
റിയാദ്: കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം ബത്ഹ സഫമക്ക ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ പുതിയ നേതൃത്വത്തെ തെരഞ്ഞടുത്തു. മജീദ് സോങ്കാൽ (പ്രസി.), ഇസ്ഹാഖ് ഫാൽക്കൺ (ജന. സെക്ര.), മുസ്തഫ പാണ്ടിയാൽ (ട്രഷ.), ഇബ്രാഹിം ഗുഡകേരി (ചെയർ.), കെ.എച്ച്. ഹമീദ്, എച്ച്.എൻ. ഇബ്രാഹിം ഉപ്പള, ഖലീൽ ആവള, മജീദ് ഗുഡകേരി, മുഹമ്മദ് പ്രിയ, ഖാലിദ് പട്ട, സി.എം.സി. ഹമീദ് (വൈസ് പ്രസി.), മുനീർ ബംബ്രാണ, സയ്യിദ് മുഹമ്മദ് ഉദ്യാവരം, അസീസ് കജെ, മുനീർ ബായാർ, അസീസ് ഉപ്പള, അൽഫാസ് ബന്ദിയോട്, ഷബീർ കടമ്പാർ, സക്കരിയ മച്ചംപാടി (ജോ. സെക്ര.) എന്നിവരാണ് പുതിയ ഭാരവാഹികൾ.
പ്രസിഡൻറ് മുഹമ്മദ് കുഞ്ഞി കരകണ്ടം അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി സുരക്ഷപദ്ധതി ചെയര്മാന് അബ്ദുറഹ്മാന് ഫറോക്ക് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ജില്ല പ്രസിഡൻറ് ഷാഫി സെഞ്ച്വറി നിരീക്ഷകനായിരുന്നു. ജില്ല ജനറല്‍ സെക്രട്ടറി അഷ്റഫ് മീപ്രയും സെൻട്രൽ കമ്മിറ്റി സെക്രട്ടേറിയറ്റ് മെംബര്‍ റഹീം സോങ്കാലും സംസാരിച്ചു. ജനറല്‍ സെക്രട്ടറി ഇബ്രാഹിം മഞ്ചേശ്വരം സ്വാഗതവും മുസ്തഫ മഞ്ചേശ്വരം നന്ദിയും പറഞ്ഞു. ജാബിർ ഫൈസി പ്രാർഥന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.