അബ്ദുൽ ഹമീദ് അറാട്കോ (ചെയർ.), ശബീർ ഹസ്സൻ കാരക്കുന്ന് (പ്രസി.), ഇബ്രാഹീം കുട്ടി പുലത്ത് (ജന.സെക്ര.), യാസിർ കൊന്നോല (ട്രഷ.)
യാംബു: യാംബു ഇന്ത്യൻ ഫുട്ബാൾ അസോസിയേഷന് (വൈ.ഐ.എഫ്.എ) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. യാംബു മിഡിൽ ഈസ്റ്റ് ഹോട്ടലിൽ ചേർന്ന വൈ.ഐ.എഫ്.എ ജനറൽ ബോഡിയോഗത്തിൽ ചെയർമാൻ അബ്ദുൽ ഹമീദ് അറാട്കോ അധ്യക്ഷത വഹിച്ചു. കമ്മിറ്റിയുടെ കഴിഞ്ഞകാല പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി അബ്ദുൽ കരീം പുഴക്കാട്ടിരിയും സാമ്പത്തിക റിപ്പോർട്ട് ട്രഷറർ ഇബ്റാഹീം കുട്ടി പുലത്തും അവതരിപ്പിച്ചു.
പുതിയ ഭാരവാഹികൾ: അബ്ദുൽ ഹമീദ് അറാട്കോ (ചെയർ.), ശബീർ ഹസ്സൻ കാരക്കുന്ന് (പ്രസി.), അബ്ദുൽ കരീം പുഴക്കാട്ടിരി, അജ്മൽ മണ്ണാർക്കാട്, അബുന്നാസർ മുക്കിൽ (വൈ. പ്രസി.), ഇബ്രാഹീം കുട്ടി പുലത്ത് (ജന. സെക്ര.), ബിഷർ കരുവാരകുണ്ട്, സിബിൾ പാവറട്ടി, നിയാസ് പുത്തൂർ (ജോ. സെക്ര.), യാസിർ കൊന്നോല (ട്രഷറർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.