മൊയ്തീൻ കുട്ടി സഖാഫി (പ്രസി.), റഷീദ് പന്തല്ലൂർ (ജന. സെക്ര.), അബ്ദുൽ നാസർ മായനാട് (ഫിനാൻസ് സെക്ര.)
ജിദ്ദ: വിദ്യാഭ്യാസ- ജീവകാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്ന സുന്നി മർകസിെൻറ ജിദ്ദ ഘടകത്തിന് പുതിയ നേതൃത്വം നിലവിൽവന്നു. സെമി വെർച്വറലായി സംഘടിപ്പിക്കപ്പെട്ട വാർഷിക കൗൺസിലിൽ മർകസ് ചാൻസലർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. രാജ്യത്തിനും സമൂഹത്തിനും മാതൃകയായി മർകസ് നടത്തുന്ന വിദ്യാഭ്യാസ- ജീവകാരുണ്യപ്രവർത്തനങ്ങളും പുതുതായി മർകസ് ലക്ഷ്യംവെക്കുന്ന വ്യത്യസ്ത പദ്ധതികളും സേവനങ്ങളും പ്രവാസി സമൂഹത്തെ പരിചയപ്പെടുത്തണമെന്ന് കാന്തപുരം ഓർമപ്പെടുത്തി.
കേരള ഹജ്ജ് കമ്മിറ്റി ചെയർമാനും മർകസ് ജനറൽ മാനേജറുമായ സി. മുഹമ്മദ് ഫൈസി കൗൺസിൽ ഉദ്ഘാടനം ചെയ്തു. മൊയ്തീൻ കുട്ടി സഖാഫി (പ്രസി.), റഷീദ് പന്തല്ലൂർ (ജന. സെക്ര.), അബ്ദുൽ നാസർ മായനാട് (ഫിനാൻസ് സെക്ര.) എന്നിവരാണ് ജിദ്ദ മർകസ് പുതിയ ഭാരവാഹികൾ. വിവിധ വകുപ്പുകളിലേക്ക് സൈനുൽ ആബിദീൻ തങ്ങൾ, റസാഖ് ഹാജി കണ്ണൂർ (സപ്പോർട്ട് സർവിസ്), അബ്ദുൽ ഗഫൂർ പൊന്നാട്, സുജീർ പുത്തൻപള്ളി (എക്സലൻസി), നൗഫൽ മുസ്ലിയാർ, മുഹമ്മദ് അലി കട്ടിപ്പാറ (പബ്ലിക് റിലേഷൻ), സാദിഖ് ചാലിയാർ, ഖലീൽ റഹ്മാൻ കൊളപ്പുറം (മീഡിയ ആൻഡ് ഐ.ടി), യഹ്യ നൂറാനി, ഇബ്രാഹീം കിനിയ (ഇൻറർസ്റ്റേറ്റ് റിലേഷൻഷിപ്) എന്നിവരെ തിരഞ്ഞെടുത്തു. മക്ക സോൺ റിട്ടേണിങ് ഓഫിസർ ത്വൽഹത് കൗൺസിൽ യോഗം നിയന്ത്രിച്ചു.
മർകസ് ഗ്ലോബൽ സെക്രട്ടറി അബ്ദുൽ ഗഫൂർ വാഴക്കാട്, മർകസ് പി.ആർ.ഒ മർസൂഖ് സഅദി, ഹബീബ് തങ്ങൾ, ഷാഫി മുസ്ലിയാർ, അബ്ദുന്നാസിർ അൻവരി, മുജീബ് എ.ആർ നഗർ, അഷ്റഫ് കൊടിയത്തൂർ, ബാവഹാജി കൂമണ്ണ, അബ്ദുറഊഫ് പൂനൂർ, ഉമൈർ വയനാട്, അബ്റാർ ചുള്ളിയോട് തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.