കെ.എം.സി.സി ജിദ്ദ ബഗ്ദാദിയ്യ ഈസ്റ്റ് ഏരിയ ഭാരവാഹികൾ
ജിദ്ദ: 'കെ.എം.സി.സിയിൽ അംഗമാവുക, പ്രവാസത്തിന്റെ നന്മയാവുക' എന്ന കെ.എം.സി.സി സെൻട്രൽ കമ്മിറ്റി കാമ്പയിന്റെ ഭാഗമായി ജിദ്ദ ബഗ്ദാദിയ്യ ഈസ്റ്റ് ഏരിയ കെ.എം.സി.സി സമ്മേളനം സംഘടിപ്പിച്ചു. സൗദി നാഷനൽ കമ്മിറ്റി സെക്രട്ടേറിയറ്റ് അംഗം ഉബൈദുല്ല തങ്ങൾ മേലാറ്റൂർ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നാണി ഇസ്ഹാഖ് അധ്യക്ഷത വഹിച്ചു.
ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര മുഖ്യപ്രഭാഷണം നടത്തി. പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി മുഹമ്മദ് റഫീഖ് കൂളത്തും സാമ്പത്തിക റിപ്പോർട്ട് ട്രഷറർ ഷബീർ അലി കോഴിക്കോടും അവതരിപ്പിച്ചു. 'ഫൈബർ ജിദ്ദ' പദ്ധതിയെക്കുറിച്ച് ചെയർമാൻ അബു കട്ടുപ്പാറ വിശദീകരിച്ചു.
ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അഹ്മദ് പാളയാട്ട് റിട്ടേണിങ് ഓഫിസറും ഉബൈദുല്ല തങ്ങൾ, സാബിൽ മമ്പാട് എന്നിവർ നിരീക്ഷകരായും നടന്ന കമ്മിറ്റി തെരഞ്ഞെടുപ്പിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
മുഹമ്മദ് റഫീഖ് കൂളത്ത് സ്വാഗതവും ഖാലിദ് പാളയാട്ട് നന്ദിയും പറഞ്ഞു. ആഖിഫ് അബ്ദുല്ല ഖിറാഅത്ത് നടത്തി. സൗദി നാഷനൽ കമ്മിറ്റി അംഗം നാസർ വെളിയങ്കോട്, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ലത്തീഫ് മുസ്ലിയാരങ്ങാടി, മജീദ് പുകയൂർ എന്നിവർ സംബന്ധിച്ചു.
പുതിയ ഭാരവാഹികൾ: നാണി ഇസ്ഹാഖ് മാസ്റ്റർ കോട്ടക്കൽ (പ്രസി.), അബു കട്ടുപ്പാറ, മുഹമ്മദ് റഫീഖ് കൂളത്ത്, ഷബീർ അലി കോഴിക്കോട്, സ്വാലിഹ് മാസ്റ്റർ വേങ്ങര, റസാഖ് പുൽപറ്റ, മുഹമ്മദ് പെരുമ്പിലായി, നാസർ കാട്ടിപ്പരുത്തി (വൈ. പ്രസി.), ഖാലിദ് പാളയാട്ട് (ജന. സെക്രട്ടറി), നിഷാം അലി, മുജീബ് മുതുവല്ലൂർ, ഫിറോസ് പരതക്കാട്, ആബിദ് പട്ടാമ്പി, ജാഫർ വെന്നിയൂർ, ഹംസക്കുട്ടി കാവിൽ, ജംഷി ബാവ കാരി (ജോ. സെക്ര.), അഡ്വ. ആഫിൽ പാലംപടിയൻ (ട്രഷ.), ടി.കെ. അബ്ദുറഹ്മാൻ (ഉപസമിതി ചെയർ.).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.