സനോജ് സൈനുദ്ദീൻ (പ്രസിഡന്റ്), മൻസൂർ (ജനറൽ സെക്രട്ടറി), ബാബു മുണ്ടൻവേലി (ട്രഷറർ), ജിബിൻ സമദ് കൊച്ചി (ചെയർമാൻ)
ജിദ്ദ: 24 വർഷമായി ജിദ്ദയിൽ പ്രവർത്തിക്കുന്ന കൊച്ചിക്കാരുടെ സംഘടനയായ കൊച്ചി കൂട്ടായ്മക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കൂട്ടായ്മയുടെ സ്ഥാപകൻ പരേതനായ ഗഫൂർ കൊച്ചി 1990കളിൽ ആരംഭിച്ച കൊച്ചി കൂട്ടായ്മ നാളിതുവരെയായി സൗദിയിലുടനീളവും പശ്ചിമ കൊച്ചി കേന്ദ്രീകരിച്ചും കാരുണ്യപ്രവർത്തനങ്ങളിൽ നിറഞ്ഞുനിൽക്കുന്ന പ്രാദേശിക സംഘടകളിലൊന്നാണ്. കഴിഞ്ഞ ദിവസം നടന്ന ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ജിദ്ദ കേരളൈറ്റ്സ് ഫോറം ചെയർമാൻ കെ.ടി.എ മുനീർ അധ്യക്ഷത വഹിച്ചു. മുതിർന്ന അംഗം സൈനുദ്ദീൻ കൊച്ചി ആമുഖ പ്രഭാഷണം നടത്തി. ശ്രീധർ സ്വാഗതവും ബിനോയ് ഫൈസൽ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: ജിബിൻ സമദ് കൊച്ചി (ചെയർമാൻ), സനോജ് സൈനുദ്ദീൻ (പ്രസിഡന്റ്), മൻസൂർ (ജനറൽ സെക്രട്ടറി), ബാബു മുണ്ടൻവേലി (ട്രഷറർ), സിയാദ് (വൈസ് പ്രസി.), അമീഷ് (കോഓഡിനേറ്റർ, മക്ക), ഷാഹിർ (കോഓഡിനേറ്റർ), ശാരിക് (ജീവകാരുണ്യ കൺവീനർ), അനീസ് (ജോയന്റ് സെക്രട്ടറി), ബാബു ഫിറോസ് (ആർട്സ് ആൻഡ് സ്പോർട്സ്), ജോൺ സിജു (പി.ആർ.ഒ), സൈനുദ്ദീൻ അബൂബക്കർ (വെൽഫെയർ വിങ് കൺവീനർ), അഷ്റഫ് (ട്രസ്റ്റ് വിങ് കൺവീനർ), അബ്ദുൽ മജീദ്, ഷമീർ ബാബു, കെ.ബി ഷാജി, നാസർ (ഉപദേശ സമിതി അംഗങ്ങൾ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.