ഹ​ജ്ജ്​ തീ​ർ​ഥാ​ട​ക​രു​ടെ താ​മ​സ​ത്തി​നാ​യി ഒ​രു​ങ്ങു​ന്ന മി​ന

താ​ഴ്​​വ​ര​യി​ൽ പു​തി​യ ഇ​ല​ക്ട്രി​ക്ക​ൽ പാ​ന​ലു​ക​ൾ സ്ഥാ​പി​ച്ച​പ്പോ​ൾ

പു​തി​യ ഇ​ല​ക്ട്രി​ക്ക​ൽ പാ​ന​ലു​ക​ൾ സ്ഥാ​പി​ച്ചു; മി​ന​യി​ലെ ത​മ്പു​ക​ളി​ൽ പൂ​ർ​ണ​ശേ​ഷി​യി​ൽ വൈ​ദ്യു​തി വി​ത​ര​ണം

മ​ക്ക: മി​ന​യി​ലെ പ്ര​ധാ​ന ത​മ്പു​ക​ളി​ലും ഉ​പ-​ത​മ്പു​ക​ളി​ലും ഇ​ല​ക്ട്രി​ക്ക​ൽ പാ​ന​ലു​ക​ൾ മാ​റ്റി​സ്ഥാ​പി​ക്കു​ന്ന​തി​നും ന​വീ​ക​രി​ക്കു​ന്ന​തി​നു​മു​ള്ള വ​ൻ​കി​ട പ​ദ്ധ​തി വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ​താ​യി ക​ദാ​ന ഡെ​വ​ല​പ്‌​മെൻറ്​ ആ​ൻ​ഡ് ഇ​ൻ​വെ​സ്​​റ്റ്​​മെൻറ്​ ക​മ്പ​നി വ്യ​ക്ത​മാ​ക്കാ​ക്കി. വ​രാ​നി​രി​ക്കു​ന്ന ഹ​ജ്ജ് സീ​സ​ണി​ന് മു​ന്നോ​ടി​യാ​യി ഒ​രു​ക്കി​യ വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഈ ​സു​പ്ര​ധാ​ന ന​ട​പ​ടി. തീ​ർ​ഥാ​ട​ക​ർ​ക്ക് മി​ന​യി​ലെ താ​മ​സ​ത്തി​നി​ട​യി​ൽ ഉ​യ​ർ​ന്ന നി​ല​വാ​ര​ത്തി​ലു​ള്ള സു​ര​ക്ഷ​യും ത​ട​സ്സ​മി​ല്ലാ​ത്ത സേ​വ​ന​ങ്ങ​ളും ഉ​റ​പ്പാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് വൈ​ദ്യു​ത അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ പൂ​ർ​ണ​മാ​യും ന​വീ​ക​രി​ച്ച​ത്.

ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി ആ​കെ 298 അ​ത്യാ​ധു​നി​ക ഇ​ല​ക്ട്രി​ക്ക​ൽ പാ​ന​ലു​ക​ളാ​ണ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മി​ന​യി​ൽ സ്ഥാ​പി​ച്ച​ത്. ഇ​തി​ൽ ആ​ദ്യ ഘ​ട്ട​ത്തി​ൽ 228 പാ​ന​ലു​ക​ളും, ര​ണ്ടാം ഘ​ട്ട​ത്തി​ൽ 70 അ​ധി​ക പാ​ന​ലു​ക​ളും സ​ജ്ജീ​ക​രി​ച്ചു. ഹ​ജ്ജ് വേ​ള​യി​ൽ പു​ണ്യ​സ്ഥ​ല​ങ്ങ​ളി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന ക​ന​ത്ത വൈ​ദ്യു​തി ഉ​പ​യോ​ഗ​വും, തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളി​ലെ അ​മി​ത വൈ​ദ്യു​ത ലോ​ഡും പ്ര​തി​രോ​ധി​ക്കാ​ൻ ശേ​ഷി​യു​ള്ള കൃ​ത്യ​മാ​യ എ​ൻ​ജി​നീ​യ​റി​ങ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് ഈ ​പാ​ന​ലു​ക​ൾ രൂ​പ​ക​ൽ​പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. പ്ര​വ​ർ​ത്ത​ന കാ​ര്യ​ക്ഷ​മ​ത മെ​ച്ച​പ്പെ​ടു​ത്തു​ക, അ​പ്ര​തീ​ക്ഷി​ത ത​ക​രാ​റു​ക​ൾ​ക്കു​ള്ള സാ​ധ്യ​ത കു​റ​ക്കു​ക, വൈ​ദ്യു​തി ന​ഷ്​​ടം ഒ​ഴി​വാ​ക്കി ത​ട​സ്സ​മി​ല്ലാ​ത്ത വി​ത​ര​ണം ഉ​റ​പ്പാ​ക്കു​ക എ​ന്നി​വ​യാ​ണ് ഈ ​ന​വീ​ക​ര​ണ​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ത​മ്പു​ക​ളി​ലെ ലൈ​റ്റി​ങ് സം​വി​ധാ​ന​ങ്ങ​ളും എ​യ​ർ ക​ണ്ടീ​ഷ​ണ​റു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള മ​റ്റ് വൈ​ദ്യു​ത ഉ​പ​ക​ര​ണ​ങ്ങ​ളും സു​ഗ​മ​മാ​യി പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ഇ​ത് സ​ഹാ​യി​ക്കും. ഈ ​പു​തി​യ മാ​റ്റം തീ​ർ​ഥാ​ട​ക​രു​ടെ അ​നു​ഭ​വ​ത്തെ നേ​രി​ട്ട് സ്വാ​ധീ​നി​ക്കു​മെ​ന്നും പു​ണ്യ​സ്ഥ​ല​ങ്ങ​ളി​ലെ താ​മ​സ അ​ന്ത​രീ​ക്ഷ​ത്തി​ന്റെ ഗു​ണ​നി​ല​വാ​രം ഏ​റെ ഉ​യ​ർ​ത്തു​മെ​ന്നും ക​ദാ​ന ക​മ്പ​നി അ​ധി​കൃ​ത​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. 

ഹ​ജ്ജ് തീ​ർ​ഥാ​ട​ക​ർ​ക്ക് തു​ണ​യാ​യി റെ​ഡ് ക്ര​സ​ൻ​റ്​ 200 ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ളും 71 ആം​ബു​ല​ൻ​സ് സ്റ്റേ​ഷ​നു​ക​ളും സ​ജ്ജം

മ​ക്ക: ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ് സീ​സ​ണി​ന് മു​ന്നോ​ടി​യാ​യി വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളു​മാ​യി സൗ​ദി റെ​ഡ് ക്ര​സ​ൻ​റ്​ അ​തോ​റി​റ്റി. തീ​ർ​ഥാ​ട​ക​ർ​ക്ക് ആ​വ​ശ്യ​മാ​യ അ​ടി​യ​ന്ത​ര സേ​വ​ന​ങ്ങ​ൾ അ​തി​വേ​ഗം ഉ​റ​പ്പാ​ക്കു​ക, ഫീ​ൽ​ഡ് ത​ല​ത്തി​ലു​ള്ള വി​ന്യാ​സം ശ​ക്ത​മാ​ക്കു​ക, അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക എ​ന്നി​വ ല​ക്ഷ്യ​മി​ട്ടാ​ണ് ഇ​ത്ത​വ​ണ​ത്തെ പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി​യെ​ന്ന് സൗ​ദി റെ​ഡ് ക്ര​സ​ൻ​റ്​ അ​തോ​റി​റ്റി മേ​ധാ​വി ജ​ലാ​ൽ അ​ൽ ഒ​വൈ​സി വ്യ​ക്ത​മാ​ക്കി. തീ​ർ​ഥാ​ട​ക​ർ​ക്ക് ആം​ബു​ല​ൻ​സ് സേ​വ​ന​ങ്ങ​ൾ കൂ​ടു​ത​ൽ എ​ളു​പ്പ​ത്തി​ലും വേ​ഗ​ത്തി​ലും ല​ഭ്യ​മാ​ക്കു​ക എ​ന്ന​താ​ണ് അ​തോ​റി​റ്റി ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. തീ​ർ​ഥാ​ട​ക​രു​ടെ തി​ര​ക്കേ​റി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യം എ​ത്തി​ക്കു​ന്ന​തി​നാ​യി 71 ആം​ബു​ല​ൻ​സ് സ്​​റ്റേ​ഷ​നു​ക​ളാ​ണ് ഇ​ത്ത​വ​ണ സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​തി​ന് പു​റ​മേ, ജ​ന​സാ​ന്ദ്ര​ത​യേ​റി​യ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്ന് രോ​ഗി​ക​ളെ​യും പ​രി​ക്കേ​ൽ​ക്കു​ന്ന​വ​രെ​യും സു​ര​ക്ഷി​ത​മാ​യി പു​റ​ത്തെ​ത്തി​ക്കു​ന്ന​തി​നാ​യി ‘റു​ഫൈ​ദ’ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന 200-ല​ധി​കം ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ളും രം​ഗ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. ആം​ബു​ല​ൻ​സ് സേ​വ​ന​ങ്ങ​ൾ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കാ​ൻ സ്വ​കാ​ര്യ മേ​ഖ​ല​യു​ടെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. 71 ആം​ബു​ല​ൻ​സ് സ്​​റ്റേ​ഷ​നു​ക​ൾ വ​ഴി​യു​ള്ള കൃ​ത്യ​മാ​യ ക​വ​റേ​ജ് ഉ​റ​പ്പാ​ക്കു​ന്ന​തി​നൊ​പ്പം, അ​പ​ക​ട​ങ്ങ​ളോ മ​റ്റ് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളോ ഉ​ണ്ടാ​കു​മ്പോ​ൾ സ​മ​യം ഒ​ട്ടും ന​ഷ്ട​പ്പെ​ടു​ത്താ​തെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്താ​ൻ കാ​ൽ​ന​ട പ​ട്രോ​ളി​ങ് സം​ഘ​ങ്ങ​ളെ​യും വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക​വും പ്ര​വ​ർ​ത്ത​ന​പ​ര​വു​മാ​യ മി​ക​ച്ച സം​വി​ധാ​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ച്ചു​കൊ​ണ്ട്, ഏ​റ്റ​വും ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ൽ തീ​ർ​ഥാ​ട​ക​രി​ലേ​ക്ക് സ​ഹാ​യ​മെ​ത്തി​ക്കാ​ൻ ഇ​ത്ത​വ​ണ​ത്തെ ഹ​ജ്ജ് പ്ലാ​നി​ന് സാ​ധി​ക്കു​മെ​ന്നും ജ​ലാ​ൽ അ​ൽ ഒ​വൈ​സി കൂ​ട്ടി​ച്ചേ​ർ​ത്തു.

ഹ​ജ്ജ് നാ​ളു​ക​ളി​ൽ താ​പ​നി​ല 47 ഡി​ഗ്രി വ​രെ ഉ​യ​ർ​ന്നേ​ക്കാ​മെ​ന്ന് പ്ര​വ​ച​നം

സൗ​ദി ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം സി.​ഇ.​ഒ ഡോ. ​അ​യ്മ​ൻ ഗു​ലാം പു​ണ്യ​സ്ഥ​ല​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​പ്പോ​ൾ

  • മ​ക്ക​യി​ലും പു​ണ്യ​സ്ഥ​ല​ങ്ങ​ളി​ലും ക​ടു​ത്ത ചൂ​ടും പൊ​ടി​ക്കാ​റ്റും

റി​യാ​ദ്: വ​രാ​നി​രി​ക്കു​ന്ന ഹ​ജ്ജ് സീ​സ​ണി​ൽ മ​ക്ക​യി​ലും പു​ണ്യ​സ്ഥ​ല​ങ്ങ​ളി​ലും ക​ടു​ത്ത ചൂ​ടും പൊ​ടി​പ​ട​ല​ങ്ങ​ൾ നി​റ​ഞ്ഞ കാ​ലാ​വ​സ്ഥ​യു​മാ​യി​രി​ക്കും അ​നു​ഭ​വ​പ്പെ​ടു​ക​യെ​ന്ന് സൗ​ദി ദേ​ശീ​യ കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. മ​ക്ക​യി​ലെ​യും പു​ണ്യ​സ്ഥ​ല​ങ്ങ​ളി​ലെ​യും കേ​ന്ദ്ര​ത്തി​െൻറ പ്ര​വ​ർ​ത്ത​ന സ​ന്ന​ദ്ധ​ത വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ന​ട​ത്തി​യ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ സി.​ഇ.​ഒ ഡോ. ​അ​യ്മ​ൻ ഗു​ലാ​മാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. തീ​ർ​ഥാ​ട​ക​ർ​ക്കാ​യി ര​ണ്ട് ഘ​ട്ട​ങ്ങ​ളാ​യു​ള്ള കാ​ലാ​വ​സ്ഥ പ്ര​വ​ച​ന​മാ​ണ് കേ​ന്ദ്രം പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്.

ദു​ൽ​ഹ​ജ്ജ് ഒ​ന്നു മു​ത​ൽ ‘ത​ർ​വി​യ’ ദി​നം വ​രെ​യു​ള്ള ആ​ദ്യ​ഘ​ട്ട​ത്തി​ൽ മ​ക്ക​യി​ലും പു​ണ്യ​സ്ഥ​ല​ങ്ങ​ളി​ലും പ​ര​മാ​വ​ധി താ​പ​നി​ല 44 മു​ത​ൽ 47 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ ഉ​യ​ർ​ന്നേ​ക്കാം. ഈ ​സ​മ​യ​ങ്ങ​ളി​ൽ കു​റ​ഞ്ഞ താ​പ​നി​ല 28 നും 31 ​നും ഇ​ട​യി​ലാ​യി​രി​ക്കും. അ​ന്ത​രീ​ക്ഷ ഈ​ർ​പ്പം 10 മു​ത​ൽ 40 ശ​ത​മാ​നം വ​രെ​യാ​യി​രി​ക്കു​മെ​ന്നും, തെ​ക്ക് പ​ടി​ഞ്ഞാ​റ​ൻ ദി​ശ​യി​ൽ നി​ന്ന് വ​ട​ക്ക് പ​ടി​ഞ്ഞാ​റ​ൻ ദി​ശ​യി​ലേ​ക്ക് മ​ണി​ക്കൂ​റി​ൽ 15 മു​ത​ൽ 40 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ൽ കാ​റ്റ് വീ​ശാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​റ​ഫാ ദി​നം മു​ത​ൽ ദു​ൽ​ഹ​ജ്ജ് 13 വ​രെ​യു​ള്ള ര​ണ്ടാം ഘ​ട്ട​ത്തി​ൽ ആ​കാ​ശം പൊ​തു​വെ തെ​ളി​ഞ്ഞ​തോ ഭാ​ഗി​ക​മാ​യി മേ​ഘാ​വൃ​ത​മാ​യ​തോ ആ​യി​രി​ക്കും. എ​ങ്കി​ലും ക​ടു​ത്ത ചൂ​ടും മ​ണ​ൽ​ക്കാ​റ്റും തു​ട​രാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഈ ​ദി​വ​സ​ങ്ങ​ളി​ൽ പ​ര​മാ​വ​ധി താ​പ​നി​ല 42 മു​ത​ൽ 44 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ​യും, കു​റ​ഞ്ഞ താ​പ​നി​ല 26 മു​ത​ൽ 29 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ​യും രേ​ഖ​പ്പെ​ടു​ത്തി​യേ​ക്കാം.

അ​ന്ത​രീ​ക്ഷ ഈ​ർ​പ്പം 55 ശ​ത​മാ​നം വ​രെ ഉ​യ​ർ​ന്നേ​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. കൂ​ടാ​തെ, ത്വാ​ഇ​ഫ് ഗ​വ​ർ​ണ​റേ​റ്റി​ലെ ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മേ​ഘ​ങ്ങ​ൾ രൂ​പ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും, ഇ​തി​െൻറ ഫ​ല​മാ​യി ഉ​ണ്ടാ​കു​ന്ന കാ​റ്റും പൊ​ടി​യും പു​ണ്യ​സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​ച്ചേ​ക്കാ​മെ​ന്നും ഡോ. ​അ​യ്മ​ൻ ഗു​ലാം കൂ​ട്ടി​ച്ചേ​ർ​ത്തു. ഹ​ജ്ജ് തീ​ർ​ഥാ​ട​ക​ർ​ക്ക് ആ​വ​ശ്യ​മാ​യ സേ​വ​ന​ങ്ങ​ൾ ന​ൽ​കാ​ൻ കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന് കീ​ഴി​ലു​ള്ള സം​വി​ധാ​ന​ങ്ങ​ൾ പൂ​ർ​ണ സ​ജ്ജ​മാ​ണ്. ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ങ്ങ​ൾ കൃ​ത്യ​മാ​യി വി​ശ​ക​ല​നം ചെ​യ്ത് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ​ക്ക് കൈ​മാ​റും. ഇ​തി​നാ​യി സ്വ​ദേ​ശി​ക​ളാ​യ വി​ദ​ഗ്ധ ജീ​വ​ന​ക്കാ​രെ​യാ​ണ് നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. മ​ക്ക, പു​ണ്യ​സ്ഥ​ല​ങ്ങ​ൾ, മ​ദീ​ന, ഇ​വ​ട​ങ്ങ​ളി​ലേ​ക്കു​ള്ള പ്ര​ധാ​ന റോ​ഡു​ക​ൾ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ച് വി​പു​ല​മാ​യ നി​രീ​ക്ഷ​ണ പ​ദ്ധ​തി​യാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​ത്തി​നാ​യി 59 ഓ​ട്ടോ​മാ​റ്റി​ക് സ്റ്റേ​ഷ​നു​ക​ൾ, 19 മൊ​ബൈ​ൽ സ്റ്റേ​ഷ​നു​ക​ൾ, മൂ​ന്ന്​ ഫി​ക്സ​ഡ് റ​ഡാ​റു​ക​ൾ, ഒ​രു മൊ​ബൈ​ൽ റ​ഡാ​ർ എ​ന്നി​വ​ക്ക് പു​റ​മെ ഉ​പ​ഗ്ര​ഹ ചി​ത്ര​ങ്ങ​ളും അ​ന്ത​രീ​ക്ഷ പ​ഠ​ന സ്റ്റേ​ഷ​നു​ക​ളും സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കും. തീ​ർ​ഥാ​ട​ക​രു​ടെ സു​ര​ക്ഷ​യും സൗ​ക​ര്യ​വും ഉ​റ​പ്പാ​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യി, നി​ർ​മി​ത ബു​ദ്ധി സാ​ങ്കേ​തി​ക​വി​ദ്യ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ‘മീ​ഡി​യ പ്രൊ​ഡ​ക്ഷ​ൻ ആ​ൻ​ഡ് ഡി​ജി​റ്റ​ൽ ക​മ്യൂ​ണി​ക്കേ​ഷ​ൻ സെൻറ​ർ’ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തി​ലൂ​ടെ 15 ഡി​ജി​റ്റ​ൽ, മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ൾ വ​ഴി വി​വി​ധ ഭാ​ഷ​ക​ളി​ൽ കാ​ലാ​വ​സ്ഥ ബു​ള​ള​റ്റി​നു​ക​ളും ബോ​ധ​വ​ത്ക​ര​ണ സ​ന്ദേ​ശ​ങ്ങ​ളും തീ​ർ​ഥാ​ട​ക​രി​ലേ​ക്ക് എ​ത്തി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags:    
News Summary - New electrical panels to be installed to fully restore electricity supply to Mina's hut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.