ജിദ്ദ: അമീർ മാജിദ് റോഡും (സബ്ഇൗൻ) പഴയ മക്ക റോഡും കൂടിച്ചേരുന്ന ഭാഗത്തെ പാലം ജിദ്ദ ഗവർണർ അമീർ മിശ്അൽ ബിൻ മാജിദ് ഉദ്ഘാടനം ചെയ്തു. പ്രധാന നഗര ജങ്ഷനുകളിലെ ഗതാഗതക്കുരുക്ക് കുറക്കുന്നതിന് നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് പാലം പണിതിരിക്കുന്നതെന്ന് ജിദ്ദ മേയർ ഡോ. ഹാനീ അബുറാസ് പറഞ്ഞു. ഇതോടെ കഴിഞ്ഞ എട്ടുവർഷത്തിനുളളിൽ ജിദ്ദയിൽ നടപ്പാക്കിയ പാലങ്ങളുടെയും അണ്ടർപാസ്വേയുടെ എണ്ണം 27 ആകും.
പാലം വന്നതോടെ വടക്ക് നിന്ന് തെക്ക് മദാനഇനുൽ ഫഹദിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമാകുമെന്നും മേയർ പറഞ്ഞു.
പാലത്തിന് താഴെ കിഴക്ക് പടിഞ്ഞാറ് ഭാഗത്ത് മക്ക റോഡിലുണ്ടാക്കിയ അണ്ടർ പാസ് നേരത്തെ വാഹനങ്ങൾക്ക് തുറന്നുകൊടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.