ന്യൂഏജ് ഇന്ത്യാ ഫോറം ലോകവനിതദിനാചരണ പരിപാടി മാധ്യമ പ്രവർത്തകൻ മുസാഫിർ ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: ന്യൂഏജ് ഇന്ത്യാ ഫോറം ജിദ്ദയിൽ ലോകവനിതദിനം ആചരിച്ചു. ശറഫിയ അബീർ മെഡിക്കൽ സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന യോഗം മാധ്യമ പ്രവർത്തകൻ മുസാഫിർ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് സലിം മധുവായി അധ്യക്ഷത വഹിച്ചു. രക്ഷാധികാരി പി.പി റഹിം മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി സത്താർ ഇരിട്ടി സ്വാഗതവും ട്രഷറർ ലത്തീഫ് മലപ്പുറം നന്ദിയും പറഞ്ഞു.
ന്യൂഏജ് ഇന്ത്യാ ഫോറം ജിദ്ദ വനിതവിങ് ഭാരവാഹികൾ
നജീമുദ്ദീൻ ഏരൂർ, സുബൈർ പേരളശ്ശേരി, ഷംസീർ തോട്ടട, മുഹമ്മദ് മുഴപ്പിലങ്ങാട്, സിറാജ്ജുദ്ദീൻ തലശ്ശേരി, ഷബീർ കോഴിക്കോട്, ശബാന അൻസാർ, അശ്വതി എബ്രഹാം വാഴൂർ, റഫീഖ് മധുവായി എന്നിവർ സംസാരിച്ചു. റഫീഖ് മങ്കട, അൻസാർ കാര്യറ, പ്രസാദ് മഞ്ചേരി, സത്താർ പരിയാരത്തിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
യോഗത്തിൽ വനിതാ വിങ് രൂപീകണവും നടന്നു. ഭാരവാഹികൾ: ശബാന അൻസാർ (പ്രസിഡന്റ്), അശ്വതി എബ്രഹാം വാഴൂർ (ജന. സെക്രട്ടറി), സിനി വർഗ്ഗീസ് കോഴിക്കോട് (ട്രഷറർ), ഡോണ മേരി ഷാജൻ പാല (വൈസ് പ്രസി.), മനോരഞ്ജിത (ജോയി. സെക്രട്ടറി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.