ദമ്മാമിൽ നെസ്റ്റോ ഹൈപർമാർക്കറ്റ് പുതിയ ഷോറൂമിെൻറ ഉദ്ഘാടനം പൗരപ്രമുഖരായ
ഡോ. അലി ഫഹദ് അൽ മോമൻ, സാകി ഹസ്സൻ അൽ ജവാദ് എന്നിവർ ചേർന്ന് നിർവഹിക്കുന്നു
ദമ്മാം: ചില്ലറ വിൽപന രംഗത്തെ പ്രമുഖരായ നെസ്റ്റോ ഗ്രൂപ്പിെൻറ 91 ാമത്തെയും സൗദിയിലെ 16ാമത്തേയും ശാഖ ദമ്മാമിൽ പ്രവർത്തനമാരംഭിച്ചു. ക്ഷണിക്കപ്പെട്ട സാമൂഹ്യ സംസ്കാരിക മേഖലയിലെ സ്വദേശികളും വിദേശികളും അടങ്ങുന്ന ജനസമൂഹത്തെ സാക്ഷി നിർത്തി പൗരപ്രമുഖരായ ഡോ. അലി ഫഹദ് അൽ മോമൻ, സാകി ഹസ്സൻ അൽ ജവാദ് എന്നിവരാണ് ഉദ്ഘാടനം നിർവഹിച്ചത്. ദമ്മാമിലെ ഖുദ്രിയ കഴിഞ്ഞ് 'ദല്ല'ആരംഭിക്കുന്ന സ്ഥലത്താണ് പുതിയ ഷോറും. 25000 സ്ക്വയർ ഫീറ്റിൽ ഒറ്റനിലയിലാണ് സൂപ്പർമാർക്കറ്റും ഡിപ്പാർട്മെൻറ് സ്റ്റോറും സമന്വയിപ്പിച്ചിരിക്കുന്നത്. ഉദ്ഘാടനം പ്രമാണിച്ച് നിരവധി വിലക്കിഴിവുകളാണ് നെസ്റ്റോ പ്രഖ്യാപിച്ചിട്ടുള്ളത്. സ്വദേശികൾക്കൊപ്പം മലയാളി കുടുംബങ്ങളെയും പരിഗണിച്ച് അവരുടെ നിത്യോപയോഗ സാധനങ്ങൾക്ക് വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ഷോറും മാനേജർ ശരീഫ് പറഞ്ഞു. ഫ്രഷ് വിഭാഗത്തിൽ ഇറച്ചിക്കും, പച്ചക്കറികൾക്കുമാണ് കൂടുതൽ ഇളവുകൾ ഉള്ളത്.
ഏറ്റവും ഗുണമേന്മയുള്ളതും ഏറ്റവും പുതിയതുമായ പഴങ്ങളും പച്ചക്കറികളും ഇറച്ചികളും ഉപഭോക്താക്കൾക്ക് എത്തിക്കുന്നതിൽ തങ്ങൾ ഒരു വീഴ്ചയും വരുത്തുകയില്ലെന്നും മാനേജർ പറഞ്ഞു. ഫുഡ് വെയറിലും വസ്ത്രങ്ങൾക്കും വിലക്കിഴിവുണ്ട്. നിരവധി ആളുകളുടെ നിരന്തര ആവശ്യമാണ് ദമ്മാമിലേക്ക് തിരികെയെത്താൻ തങ്ങളെ പ്രേരിപ്പിച്ചതെന്ന് നെസ്റ്റോ സൗദി ബിസ്നസ് ഡവലപ്മെൻറ് ഹെഡ് നാസർ കല്ലായി പറഞ്ഞു. സാധാരക്കാരന് പ്രാപ്യമായ രീതിയിൽ നിലവാരമുള്ള സാധനങ്ങൾ നൽകുകയാണ് നെസ്റ്റോയുടെ ലക്ഷ്യം. അതുകൊണ്ടാണ് നെസ്റ്റോ ഉപഭോക്താക്കളുടെ ഹൃദയത്തിൽ ഇടം പിടിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു പതിറ്റാണ്ടു മുമ്പ് ദമ്മാമിൽ പ്രവർത്തനമാരംഭിച്ചതു മുതൽ ഇന്ത്യൻ ഉപഭോക്താക്കളുടെ ഇഷ്ട കേന്ദ്രമായിരുന്ന നെസ്റ്റോയുടെ ദമ്മാമിലെ ഷോറും ആറു വർഷം മുമ്പ് തീപിടിത്തത്തിൽ കത്തി നശിക്കുകയായിരുന്നു. കോടിക്കണക്കിന് റിയാലിെൻറ നഷ്ടമാണ് ഇതിലൂടെ ഉണ്ടായത്. െനസ്റ്റോ വീണ്ടും ദമ്മാമിൽ പ്രവർത്തനമാരംഭിക്കുേമ്പാൾ മലയാളികൾ ഉൾപ്പെടയുള്ളവർ ഏറെ ആഹ്ലാദത്തോടെയാണ് സ്വീകരിക്കുന്നത്.
നെസ്റ്റോ ഗ്രൂപ് എം.ഡി സിദ്ദീഖ് കോറത്ത്, ബിസിനസ് ഡവലപ്മെൻറ് ഡയറക്ടർ നാസർ കല്ലായി, ഡയറക്ടർ മുഹമ്മദ്, എച്ച്.ആർ മാനേജർമാരായ അബ്ദുൽ ജലീൽ, സുൈലമാൻ, അക്കൗണ്ട് മാനേജർ സത്താർ, അഫ്സൽ ഖാൻ, പർച്ചേസ് ഹെഡ്മാരായ ഫസൽ, സിൻഷാദ്, റീജനൽ മാനേജർ സഹദ് നീലിയത്, മുഹ്സിൻ ആരാമം എന്നിവരും ഉദ്ഘാന ചടങ്ങിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.