ന​വോ​ദ​യ ഉ​മ്മു​ൽ ഖു​റ ക​ൺ​വെ​ൻ​ഷ​നി​ൽ നി​ന്ന്

നവോദയ ഉമ്മുൽ ഖുറ കൺവെൻഷൻ

ജിദ്ദ: സഫ ഏരിയക്ക് കീഴലുള്ള ഉമ്മുൽ ഖുറ യൂനിറ്റ് കൺവെൻഷൻ സംഘടിപ്പിച്ചു. പ്രസിഡന്റ് ആഷിഖ് പെരിന്തൽമണ്ണ അധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റി ട്രഷറർ ലാലു വേങ്ങൂർ ഉദ്ഘാടനം ചെയ്തു. രക്തസാക്ഷി പ്രമേയം ഹനീഫ നിലമ്പൂരും അനുശോചന പ്രമേയം മുജീബ് പെരിന്തൽമണ്ണയും അവതരിപ്പിച്ചു. യൂനിറ്റ് പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി റാസിഖ് പുറത്തൂരും ഏരിയ സംഘടന റിപ്പോർട്ട് സെക്രട്ടറി പരീതും അവതരിപ്പിച്ചു. യൂനിറ്റ് കമ്മിറ്റിയിലേക്ക് രതീഷ്, പ്രസാദ് എന്നിവരെ പുതുതായി തെരഞ്ഞെടുത്തു. ഏരിയ ആക്ടിങ് രക്ഷാധികാരി മുജീബ് ജലീൽ, ഏരിയ പ്രസിഡൻറ് ബഹാവുദ്ദീൻ, ഏരിയ ജീവകാരുണ്യ കൺവീനർ ഹനീഫ, ഏരിയ കമ്മിറ്റി അംഗം അനിത് എന്നിവർ സംസാരിച്ചു. അഫ്സൽ കോട്ടക്കൽ സ്വാഗതവും സുഭാഷ് കണ്ണൂർ നന്ദിയും പറഞ്ഞു.

Tags:    
News Summary - Navodaya Ummul Qura Convention

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.