നവോദയ ജിദ്ദ സഫ ഏരിയ കൺവെൻഷൻ ഷിബു തിരുവനന്തപുരം ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: നവോദയ ജിദ്ദ സഫ ഏരിയ കൺവെൻഷൻ സൂഖുൽ മനാറയിലെ കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ നടന്നു. ജിദ്ദ നവോദയ മുഖ്യ രക്ഷാധികാരി ഷിബു തിരുവനന്തപുരം ഉദ്ഘാടനം ചെയ്തു. രാജ്യത്തെ വർഗീയവത്കരിക്കാനും ഫെഡറൽ സംവിധാനങ്ങളെ തകർക്കാനുള്ള കേന്ദ്ര സർക്കാറിന്റെ നയങ്ങളെയും കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ ഗവർണറെ ഉപയോഗിച്ച് തകർക്കാനുള്ള നീക്കങ്ങളെയും ജനങ്ങൾക്കു മുന്നിൽ തുറന്നുകാണിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ഏരിയ പ്രസിഡന്റ് ജലീല്‍ കൊങ്ങത്ത് അധ്യക്ഷത വഹിച്ചു. രക്തസാക്ഷി പ്രമേയം ഹനീഫ ചോലമുഖത്തും അനുശോചന പ്രമേയം ബഹാവുദ്ദീന്‍ പുലാമന്തോളും അവതരിപ്പിച്ചു. ഷാനവാസ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഏരിയ സെക്രട്ടറി ഫരീത് ചാവക്കാട് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
സംഘ്പരിവാർ അജണ്ട നടപ്പാക്കാൻ ശ്രമിക്കുന്ന ഗവർണറുടെ നടപടിയിൽ പ്രതിഷേധിച്ചും പ്രവാസികൾക്ക് ഉപകാരപ്പെടുന്ന ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടും കണ്‍വെന്‍ഷൻ രണ്ട് പ്രമേയങ്ങൾ പാസാക്കി. യുവജനവേദി കൺവീനർ ആസിഫ് കരുവാറ്റ, ഏരിയ കുടുംബവേദി കൺവീനർ അലി മാസ്റ്റർ, സെൻട്രൽ കമ്മിറ്റി അംഗം ജോയ് തോമസ് എന്നിവർ സംസാരിച്ചു. ഏരിയ രക്ഷാധികാരി ജുനൈസ് സ്വാഗതവും ഷമീര്‍ ബാബു രാമനാട്ടുകര നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.