ജിദ്ദ നവോദയ വടക്കന്‍ മേഖല തെരഞ്ഞെടുപ്പ് കണ്വെന്ഷന് പി.വി. അന്‍വര്‍ എം.എല്‍.എ
ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ തുടര്‍ച്ചയായി ജിദ്ദ നവോദയയുടെ നേതൃത്വത്തില്‍ വടക്കന്‍ മേഖല തെരഞ്ഞെടുപ്പ് കണ്വെന്ഷന് പി.വി അന്‍വര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഘട്ടംഘട്ടമായി നമ്മുടെ രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കാൻ നരേന്ദ്ര മോദിയുടെ ഫാസിസ്റ്റ് സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്ന കാലത്ത് ഇന്ത്യയില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ പ്രസക്തി ഏറിവരികയാണെന്ന് അദ്ദേഹം പറഞ്ഞു.
ഏഴു വര്‍ഷം കൊണ്ട് കേരളത്തിന്റെ മുഴു മേഖലകളിലും സ്തുത്യര്‍ഹമായ വികസനം നടപ്പിലാക്കാന്‍ പിണറായി വിജയന് നയിക്കുന്ന കേരള സര്‍ക്കാറിനു കഴിഞ്ഞിട്ടുണ്ടെന്നും എം.എല്‍.എ അഭിപ്രയപ്പെട്ടു.
വടക്കന്‍ മേഖല കണ്‍വീനര്‍ കെ.വി. മൊയ്തീന് അധ്യക്ഷത വഹിച്ചു. നവോദയ കേന്ദ്ര ട്രഷറര്‍ സി.എം. അബ്ദുറഹ്മാന്, ഇ.എം.എസ്, എ.കെ.ജി അനുസ്മരണ പ്രഭാഷണം നടത്തി. പി.വി അന്‍വര്‍ എം.എല്‍.എയെ നവോദയ പ്രസിഡന്റ് കിസ്മത് മമ്പാട് പൊന്നാട അണിയിച്ചു. മുഖ്യരക്ഷാധികാരി ഷിബു തിരുവനന്തപുരം, ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ മാവേലിക്കര തുടങ്ങിയവര്‍ സംസാരിച്ചു. രക്ഷാധികാരി സമിതി അംഗം ഷിഹാബ് എണ്ണപ്പാടം സ്വാഗതവും വടകര മണ്ഡലം കണ്‍വീനര്‍ പ്രേംകുമാര്‍ വട്ടപൊയില് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.