നവോദയ മദീന ഏരിയ അംഗത്വ കാമ്പയിൻ നിസാർ കരുനാഗപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു
Posted On
date_range Updated On
date_range നവോദയ അംഗത്വ കാമ്പയിന് മദീനയിൽ തുടക്കമായി
മദീന: ജിദ്ദ നവോദയ മദീന ഏരിയ അംഗത്വ കാമ്പയിൻ ഏരിയ രക്ഷാധികാരി നിസാർ കരുനാഗപ്പള്ളി ഉദ്ഘാടനം ചെയ്തു.
സംസം റസ്റ്റാറൻറ് ഉടമ മുഹമ്മദ് കോയ കോഴിക്കോടിന് ആദ്യ അംഗത്വ കാർഡ് ഏരിയ രക്ഷാധികാരി നൽകി. ഏരിയ പ്രസിഡന്റ് നിസാർ അങ്ങാടിപ്പുറം അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി സുജായി മാന്നാർ സ്വാഗതവും ട്രഷറർ നസീബ് പൂങ്ങോട് നന്ദിയും പറഞ്ഞു.
മദീന ഏരിയക്ക് കീഴിലുള്ള വിവിധ യൂനിറ്റുകളിലെ പ്രവർത്തകരും മദീനയിലെ നഴ്സിങ് കൂട്ടായ്മയിലെ അംഗങ്ങളും പരിപാടിയിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.