റിയാദ്: സ്ത്രീ വിമോചനത്തിന്റെയും തുല്യതയുടേയും വരുംനാളുകൾ ഉറപ്പാക്കാനുള്ള മുന്നേറ്റം ശക്തിപ്പെടുത്താൻ ലോകമാകെ വനിതാദിനം ആചരിക്കുന്നതിന്റെ ഭാഗമായി നവോദയ കുടുംബവേദിയും വനിത ദിനാചരണവും ഇഫ്താർ വിരുന്നും റിയാദിൽ സംഘടിപ്പിച്ചു. നാട്ടിലാകെ യുവാക്കൾക്കിടയിൽ ലഹരിയുടെ ഉപയോഗം പടർന്നുപിടിക്കുന്നതിൽ ഉൽകണ്ഠ രേഖപ്പെടുത്തിയ യോഗം കുടുംബവേദി കൺവീനർ ആതിര ഗോപൻ ഉദ്ഘാടനം ചെയ്തു. അഞ്ജു ഷാജു അധ്യക്ഷത വഹിച്ചു. വനിതാദിനത്തിന്റെ ചരിത്രവും പ്രാധാന്യവും സമകാലീന രാഷ്ട്രീയ വിഷയങ്ങളും സൗമ്യ ശ്രീരാജ് വിവരിച്ചു.
സൗദി അറേബ്യയിൽ എല്ലാ മേഖലകളിലും സ്ത്രീകളുടെ പങ്കാളിത്തം വർധിക്കുന്നത് ഇന്നാട്ടിലെ സർക്കാറിന്റെ ഇച്ഛാശക്തികൊണ്ടാണെന്ന് യോഗം വിലയിരുത്തി. അനിൽ പിരപ്പൻകോട്, കുമ്മിൾ സുധീർ, ഷൈജു ചെമ്പൂര് എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന ഇഫ്താർ വിരുന്നിൽ നവോദയ കുടുംബാംഗങ്ങൾ പങ്കെടുത്തു. സൗമ്യ സ്വാഗതവും രസ്ന നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.