ന​വോ​ദ​യ റി​യാ​ദ്​ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ അ​നു​സ്മ​ര​ണ യോ​ഗം ഷാ​ജു പ​ത്ത​നാ​പു​രം ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

ന​വോ​ദ​യ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ അ​നു​സ്മ​ര​ണം നടത്തി

 റി​യാ​ദ്​: സി.​പി.​എം മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്റെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​ക​ദി​ന​ത്തി​ൽ റി​യാ​ദ് ന​വോ​ദ​യ പ്ര​വ​ർ​ത്ത​ക​ർ അ​ദ്ദേ​ഹ​ത്തി​ന് സ്മ​ര​ണാ​ഞ്ജ​ലി അ​ർ​പ്പി​ച്ചു. മി​ക​ച്ച സം​ഘാ​ട​ക​നും ഭ​ര​ണാ​ധി​കാ​രി​യു​മാ​യി​രു​ന്നു കോ​ടി​യേ​രി​യെ​ന്നും കേ​ര​ള പൊ​ലീ​സി​നെ ജ​ന​കീ​യ​വ​ത്ക​രി​ച്ച ആ​ഭ്യ​ന്ത​ര മ​ന്ത്രി​യാ​യി​ട്ടാ​കും ച​രി​ത്ര​ത്തി​ൽ അ​ദ്ദേ​ഹം രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ടു​ക​യെ​ന്നും യോ​ഗം ഉ​ദ്‌​ഘാ​ട​നം​ചെ​യ്ത കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം ഷാ​ജു പ​ത്ത​നാ​പു​രം പ​റ​ഞ്ഞു. പ്ര​സി​ഡ​ൻ​റ്​ വി​ക്ര​മ​ൻ​ലാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ര​വീ​ന്ദ്ര​ൻ പ​യ്യ​ന്നൂ​ർ, കു​മ്മി​ൾ സു​ധീ​ർ, മ​നോ​ഹ​ര​ൻ, അ​നി മു​ഹ​മ്മ​ദ്, ഹാ​രി​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​നി​ൽ പി​ര​പ്പ​ൻ​കോ​ട് സ്വാ​ഗ​ത​വും ഷൈ​ജു ചെ​മ്പൂ​ര് ന​ന്ദി​യും പ​റ​ഞ്ഞു.
Tags:    
News Summary - Navodaya Kodiyeri Balakrishnan held a memorial day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.