ജിദ്ദ നവോദയ ഖാലിദ് ബിൻ വലീദ് ഏരിയ സമ്മേളനം
കിസ്മത്ത് മമ്പാട് ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: മതേതര ചിഹ്നങ്ങൾക്കു പകരം ഇന്ത്യയിൽ മതചിഹ്നങ്ങൾ കൊണ്ടുവരുന്നത് മതരാഷ്ട്ര നിർമിതിക്കുവേണ്ടിയുള്ള മുന്നൊരുക്കമാണെന്ന് ജിദ്ദ നവോദയ ഖാലിദ് ബിൻ വലീദ് ഏരിയ സമ്മേളനം വിലയിരുത്തി. 30-ാം കേന്ദ്രസമ്മേളനത്തിന് മുന്നോടിയായി നടന്ന സമ്മേളനം പ്രദീപ് പട്ടാമ്പി നഗറിൽ നവോദയ പ്രസിഡന്റ് കിസ്മത്ത് മമ്പാട് ഉദ്ഘാടനം ചെയ്തു. ജിജോ അങ്കമാലി, യുസഫ് മേലാറ്റൂർ, നീനു വിവേക് , അജിഷ സാന്റി എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടിക്രമങ്ങൾ നിയന്ത്രിച്ചു.
അഷ്റഫ് ആലങ്ങാടൻ ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. മുഖ്യ രക്ഷാധികാരി ഷിബു തിരുവനന്തപുരം, കേന്ദ്ര കമ്മിറ്റി അംഗം ഹസൻ എന്നിവർ സംസാരിച്ചു. സാന്റി മാത്യു, ധന്യ എൽദോ, അൻവർ പൂക്കോട്ടൂർ, ഗ്രീവർ ചെമ്മനം തുടങ്ങിയവർ വിവിധ പ്രമേയങ്ങൾ അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി മുനീർ പാണ്ടിക്കാട് പ്രവർത്തന റിപ്പോർട്ടും, ബേബി പാലമറ്റം സാമ്പത്തിക റിപ്പോർട്ടും, കേന്ദ്ര കമ്മിറ്റി ട്രഷറർ സി.എം അബ്ദുറഹ്മാൻ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. ഏരിയ രക്ഷാധികാരി അനസ് ബാവ 21 അംഗ പുതിയ കമ്മിറ്റിയുടെ പാനൽ അവതരിപ്പിച്ചു. ജോസഫ് വർഗീസ് സ്വാഗതം പറഞ്ഞു.
ഭാരവാഹികൾ: അനസ് ബാവ (രക്ഷാധികാരി), ജിജോ അങ്കമാലി (പ്രസിഡൻറ്), മുനീർ പാണ്ടിക്കാട് (സെക്രട്ടറി), ഗ്രീവർ ചെമ്മനം (ട്രഷറർ), സെബാസ്റ്റ്യൻ ചാക്കപ്പൻ, വിവേക് പഞ്ചമൻ (വൈസ് പ്രസി.), ടിറ്റോ മീരാൻ, മനീഷ് തമ്പാൻ (ജോ. സെക്ര), ജോസഫ് വർഗീസ് (ജീവകാരുണ്യ കൺവീനർ), നിസാമുദ്ദീൻ, ബാബു തൂണേരി (ജോയി. കൺവീനർമാർ), നിഷാദ് വർക്കി (കുടുംബവേദി കൺവീനർ), സാന്റി മാത്യു, ഷമർജാൻ (ജോയി. കൺവീനർമാർ), നീനു വിവേക് (വനിതാ കൺവീനർ), സൈറ ടിറ്റോ, ധന്യ എൽദോ (ജോ. വനിത കൺവീനർമാർ), ലുഖ്മാൻ ഹകീം (യുവജനവേദി കൺവീനർ), റഊഫ് പാണ്ടിക്കാട്, അൻസാദ് (ജോ. കൺവീനർമാർ), അജിഷ സാന്റി (ആരോഗ്യവേദി കൺവീനർ), ഷാഹിം, ബിനി നിഷാദ് (ജോയി. കൺവീനർമാർ), അഷ്റഫ് ആലങ്ങാടൻ (കായിക വേദി കൺവീനർ), ലിൻസൺ വയനാട്, ഷഫീഖ് പള്ളത്ത് (ജോ. കൺവീനർമാർ), അഭിലാഷ് (കലാവേദി കൺവീനർ), ഇഖ്ബാൽ, ദിവ്യ (ജോ. കൺവീനർമാർ), റഷീദ് പാണ്ടിക്കാട് (ഐ.ടി കൺവീനർ), അജീഷ് അഗസ്റ്റിൻ, ഷിനു രാജേന്ദ്രൻ (ജോ. കൺവീനർമാർ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.