ദമ്മാം: നവോദയ സാംസ്കാരിക വേദി കിഴക്കൻ പ്രവിശ്യ കേന്ദ്ര കുടുംബവേദിയുടെ നേതൃത്വത്തിൽ ‘കലാമിക 2025’ എന്ന പേരിൽ സാംസ്കാരികാഘോഷം സംഘടിപ്പിക്കും.
മേയ് ഒമ്പതിന് ദമ്മാം ഫൈസലിയയിലാണ് പരിപാടി. ഇന്ത്യയുടെയും കേരളത്തിന്റെയും കലാസാംസ്കാരിക പൈതൃകം വിളിച്ചറിയിക്കുന്ന വർണാഭമായ പരിപാടികളാണ് അരങ്ങേറുക. നവോദയ കേന്ദ്ര കുടുംബവേദിക്ക് കീഴിലുള്ള 22 യൂനിറ്റുകളിൽനിന്നും 450 ഓളം കലാകാരന്മാർ പരിപാടിയിൽ അണിനിരക്കും. വിവിധ യൂനിറ്റുകൾ അവതരിപ്പിക്കുന്ന സംഗീതശിൽപം, സ്കിറ്റുകൾ, ഒപ്പന, തിരുവാതിര, മാർഗംകളി എന്നിവയും പരിപാടിയുടെ ഭാഗമാകും.
അനു രാജേഷ് ചെയർ പേഴ്സനും മനോജ് പുത്തൂരാൻ ജനറൽ കൺവീനറുമായി 250 അംഗ സ്വാഗത സംഘം രൂപവത്കരിച്ചു. രക്ഷാധികാരികളായി ബഷീർ വാരോട്, പവനൻ മൂലക്കീൽ, കൃഷ്ണകുമാർ ചവറ എന്നിവരും ക്രൈസിസ് മാനേജ്മെന്റ് ടീമായി രഞ്ജിത്ത് വടകര, ഷമീം നാണത്ത്, ഷാനവാസ് എന്നിവരും കൂടാതെ വിവിധ സബ്കമ്മിറ്റികളെയും തെരഞ്ഞെടുത്തു.
സ്വാഗത സംഘം രൂപവത്കരണ യോഗം നവോദയ രക്ഷാധികാരി സമിതി അംഗം കൃഷ്ണകുമാർ ചവറ ഉദ്ഘാടനം ചെയ്തു. പരിപാടി ആസ്വദിക്കാൻ നവോദയ കേന്ദ്ര കുടുംബവേദി ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.