നവോദയ ഇന്ത്യ ഫെസ്റ്റ് സ്വാഗതസംഘ രൂപവത്കരണ യോഗം രക്ഷാധികാരി ബഷീർ വരോട് ഉദ്ഘാടനം ചെയ്യുന്നു
ദമ്മാം: നവംബറിൽ നവോദയ കലാസാംസ്കാരിക വേദി കിഴക്കൻ പ്രവിശ്യ ഘടകം സംഘടിപ്പിക്കുന്ന മെഗാ ഇവന്റ് 'ഇന്ത്യ ഫെസ്റ്റ് 2022'ന്റെ നടത്തിപ്പിനായി വിപുലമായ സ്വാഗതസംഘം രൂപവത്കരിച്ചു. 2006ലെ കേരളോത്സവത്തിന്റെയും 2011ലും 2016ലും കിഴക്കൻ പ്രവിശ്യയിലെ ഇന്ത്യൻ സമൂഹത്തെയാകെ അണിനിരത്തി സംഘടിപ്പിച്ച 'ഇന്ത്യ ഫെസ്റ്റു'കളുടെയും തുടർച്ചയാണ് 2022ലും സംഘടിപ്പിക്കുന്നത്. പ്രവാസി സമൂഹത്തെയാകെ ഒരു കുടക്കീഴിൽ അണിനിരത്തി ഉത്സവ പ്രതീതി സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം. സ്വാഗതസംഘം രൂപവത്കരണ യോഗത്തിൽ കേന്ദ്ര പ്രസിഡന്റ് ലക്ഷ്മണൻ അധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരി ബഷീർ വാരോട് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി റഹീം മടത്തറ സ്വാഗത സംഘം പാനൽ അവതരിപ്പിച്ചു. കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖരായ മുഹമ്മദ് നജാത്തി, നാസ്സർ ഖാദർ, സ്വാഗതസംഘം ചെയർമാൻ പവനൻ മൂലക്കിൽ, കേന്ദ്ര ട്രഷറർ കൃഷ്ണകുമാർ ചവറ എന്നിവർ സംസാരിച്ചു. 501 അംഗ സ്വാഗതസംഘവും വിവിധ സബ് കമ്മിറ്റികൾക്കും യോഗം രൂപം നൽകി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.