ന​വോ​ദ​യ​യും ജു​ബൈ​ൽ മു​നി​സി​പ്പാ​ലി​റ്റി​യും സം​യു​ക്ത​മാ​യി ജു​ബൈ​ൽ ഖാ​ലി​ദി​യ പാ​ർ​ക്കി​ൽ വൃ​ക്ഷ​ത്തൈ​ക​ൾ ന​ടു​ന്നു 

നവോദയയും മുനിസിപ്പാലിറ്റിയും ഖാലിദിയ പാർക്കിൽ 100 വൃക്ഷത്തൈകൾ നട്ടു

ജുബൈൽ: നവോദയ കലാ സാംസ്കാരിക വേദി ജുബൈൽ ഘടകവും ജുബൈൽ മുനിസിപ്പാലിറ്റിയും സംയുക്തമായി ലോക പരിസ്ഥിതി ദിനത്തിൽ ജുബൈൽ ഖാലിദിയ പാർക്കിൽ 100 വൃക്ഷത്തൈകൾ നട്ടു.

കിഴക്കൻ പ്രവിശ്യ കൃഷി വകുപ്പ് ചെയർമാൻ അബ്ദുൽ ഹസീസ് അൽ-സുഹൈൽ ഉദ്ഘാടനം ചെയ്തു. ഹസൻ സൽമാൻ അൽ-ഖുറൈശി, നവോദയ കുടുംബവേദി കേന്ദ്ര സെക്രട്ടറി ഉമേഷ്‌ കളരിക്കൽ, കേന്ദ്ര എക്‌സിക്യൂട്ടിവ് ഷാനവാസ്, രക്ഷാധികാരി അമൽ ഹാരിസ്, അധ്യാപകൻ സുനിൽ കുമാർ എന്നിവർ സംസാരിച്ചു. ചിത്രരചന അധ്യാപകനായ സുനിൽ കുമാറിന്റെ നേതൃത്വത്തിൽ 'പ്രകൃതിവര' എന്ന പേരിൽ പൊതു ചിത്രരചന നടന്നു.

സഫീന താജ് പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുട്ടികളും മുതിർന്നവരും ചേർന്ന് സൗദി ദേശീയഗാനവും ഇന്ത്യൻ ദേശീയഗാനവും ആലപിച്ചു.

അമൽ ഹാരിസ്, ഷാഹിദ ഷാനവാസ്, ഗിരീഷ്, സഫീന, ലിൻഷ പ്രജീഷ്, സീമ ഗിരീഷ്, അനിത സുരേഷ്, പ്രജീഷ് കൊറോത്ത്, ഷമാന, ശ്രീകുമാർ, ജയൻ, അജയൻ, സുധീർ, ഹുബൈസ്, അനീഷ്, ബൈജു വിവേകാനന്ദൻ, സലാം എന്നിവർ നേതൃത്വം നല്കി. ലക്ഷ്മി ശ്രീകുമാർ നന്ദി പറഞ്ഞു. 

Tags:    
News Summary - Navodaya and the municipality planted 100 saplings in Khalidiya Park

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.