ജിദ്ദ നവോദയ അനാകിഷ് ഏരിയ അംഗത്വ കാമ്പയിൻ ഉദ്ഘാടനം പ്രേംകുമാർ വട്ടപൊയിൽ, വിനോദ് ബാലകൃഷ്ണന്-സന്ധ്യാ വിനോദ് ഫാമിലിക്ക് അംഗത്വം നൽകി നിർവഹിക്കുന്നു
ജിദ്ദ: നവോദയ അനാക്കിഷ് ഏരിയ 2025 വർഷത്തെ അംഗത്വ കാമ്പയിന് തുടക്കമായി. ഏരിയ സെക്രട്ടറി പ്രേംകുമാർ വട്ടപൊയിൽ, വിനോദ് ബാലകൃഷ്ണന്-സന്ധ്യാ വിനോദ് ഫാമിലിക്ക് അംഗത്വം നൽകിക്കൊണ്ട് കാമ്പയിൻ ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ നവോദയ കേന്ദ്ര കുടുംബവേദി കൺവീനർ മുസാഫർ പാണക്കാട്, നവോദയ കേന്ദ്ര വൈസ് പ്രസിഡന്റ് അനുപമ ബിജുരാജ്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഹഫ്സ മുസാഫർ, ബിജുരാജ് രാമന്തളി, കെ.സി ഗഫൂർ, ഏരിയ കമ്മിറ്റി അംഗങ്ങളായ അക്ബർ പൂളാംചാലിൽ, മുനീർ പാണ്ടിക്കാട്, ശിഹാബ് കോട്ടക്കൽ, ഷംസു വണ്ടൂർ, മുജീബ് കൊല്ലം, അനില്‍ സി. നാരായണന്, സിജി പ്രേംകുമാര്‍, ഏരിയ കുടുംബവേദി അംഗങ്ങളായ ഷഫീഖ് കൊല്ലം, സമീറ ഷഫീക്ക്, ശിവന്യ അനില്‍, തസ്നി നജീം, ബാലവേദി അംഗങ്ങളായ ആലിബ്, ആയുഷ്, ഹാജിറ, ഹനാന്, മാനവ്, ആഷ്റയ്, അധീന്‍ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.