ഫിറോസ്ഖാൻ
Posted On
date_range Updated On
date_range നവോദയ ഇടപെടൽ: മൃതദേഹം നാട്ടിലെത്തിച്ചു
ദമ്മാം: ഹഫൂഫിൽ വെച്ചു മരണപ്പെട്ട കൊല്ലം കരിക്കോട് സ്വദേശി ചിറയിൽപുത്തൻവിട്ടീൽ ഷാജഹാന്റെ മകൻ ഫിറോസ്ഖാന്റെ (27) മൃതദേഹം നാട്ടിലെത്തിച്ചു. നിയമനടപടികൾ പൂർത്തികരിച്ചു നാട്ടിലേക്കു കൊണ്ടുപോകുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നവോദയ കേന്ദ്ര പ്രസിഡന്റ് ഹനീഫ മൂവാറ്റുപുഴ, കൽദിയ യൂനിറ്റ് സെക്രട്ടറി വിഷ്ണു, യൂനിറ്റ് പ്രസിഡന്റ് ഷെമീർ എന്നിവർ നേതൃത്വം നൽകി. തിരുവനന്തപുരം എയർപോർട്ടിലെത്തിച്ച മൃതദ്ദേഹം കേരളസർക്കാറിന്റെ നോർക്കയുടെ സൗജന്യ ആംബുലൻസിൽ വീട്ടിലെത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.