പ്രവാസത്തിന് വിരാമം; ഗിരീഷ് കുമാറിന് നവയുഗം യാത്രയയപ്പ് നൽകി

അൽ അഹ്സ്സ: 18 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന നവയുഗം സാംസ്ക്കാരികവേദി അൽ അഹ്സ്സ മേഖലാകമ്മിറ്റി അംഗവും ബത്തലിയ യൂനിറ്റ് അംഗവുമായ കൊല്ലം ചടയമംഗലം സ്വദേശി ഗിരീഷ് കുമാറിന് യാത്രയയപ്പ് നൽകി. ഭാര്യ സുനിതയും മകൻ ഗോവിന്ദും അടങ്ങുന്ന കുടുംബത്തോടൊപ്പം നാട്ടിൽ കഴിയാനാണ് ഗിരീഷ് കുമാറിെൻറ തീരുമാനം.

ബത്തലിയയിൽ വെച്ച് നടന്ന യാത്രയയപ്പ് യോഗത്തിൽ മേഖല പ്രസിഡൻറ് സുനിൽ വലിയാട്ടിൽ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സുശീൽ കുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഗിരീഷ് കുമാറിനുള്ള നവയുഗത്തിെൻറ സ്നേഹോപഹാരം യൂനിറ്റ് സെക്രട്ടറിയും മേഖലകമ്മിറ്റി അംഗവുമായ സജീവ് കൈമാറി.

ചടങ്ങിൽ നവയുഗം അൽ അഹ്സ്സ മേഖല കമ്മിറ്റി നേതാക്കളായ വേലൂരാജൻ, ബക്കർ മൈനാഗപ്പള്ളി, ജലീൽ കല്ലമ്പലം, സിയാദ് പള്ളിമുക്ക്, കെ. വിജയൻ, അലീം കല്ലമ്പലം, താഹിർ, ഹനീഫ, അൻവർ തക്കല എന്നിവർ സംസാരിച്ചു. സെക്രട്ടറി ഉണ്ണിമാധവം സ്വാഗതവും ഗിരീഷ് കുമാർ നന്ദിയും പറഞ്ഞു.

Tags:    
News Summary - Nav Yugam bids farewell to Girish Kumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.