ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിന്റെ ‘വിൻ 3 ജെറ്റൂർ’ നറുക്കെടുപ്പ് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു
റിയാദ്: സൗദി അറേബ്യയിലെ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് സംഘടിപ്പിച്ച ‘വിൻ 3 ജെറ്റൂർ’ കാർ ഭാഗ്യനറുക്കെടുപ്പിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. കഴിഞ്ഞദിവസം മൻസൂറ ഔട്ട്‌ലെറ്റിൽ നടന്ന ചടങ്ങിൽ മൂന്ന് വിജയികൾക്കും സമ്മാനങ്ങൾ കൈമാറി. മൻസൂറ ഔട്ട്‌ലെറ്റിൽനിന്നുള്ള വിജയിയായ ബംഗ്ലാദേശ് സ്വദേശി മിസ്റ്റർ ആസാദ് ഹൊസൈൻ, സുവൈദി ഔട്ട്‌ലെറ്റിൽനിന്നുള്ള വിജയിയായ ശ്രീലങ്കൻ സ്വദേശി മിസ്റ്റർ ഇസ്മായിൽ, ഗ്രാൻഡ് എക്സ്പ്രസ് ബത്ത ഔട്ട്‌ലെറ്റിൽനിന്നുള്ള വിജയിയായ ബംഗ്ലാദേശ് സ്വദേശി മിസ്റ്റർ അലിഫ് സർക്കാർ എന്നിവരാണ് ഭാഗ്യനറുക്കെടുപ്പിലൂടെ സമ്മാനങ്ങൾ സ്വാന്തമാക്കിയത്.
ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് സി.ഇ.ഒ മിസ്റ്റർ സനീൻ വസീം, ജനറൽ മാനേജർ മിസ്റ്റർ സമീർ ബാബു, ലീഗൽ കോർഡിനേറ്റർ മിസ്റ്റർ അഷ്റഫ് എന്നിവർ ചട ങ്ങിൽ പങ്കെടുത്തു. ചടങ്ങിൽ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് അധികൃതരും ജീവനക്കാരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ഉപഭോക്താക്കൾക്കായി ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് സംഘടിപ്പിച്ച പ്രമോഷണൽ കാമ്പയിന്റെ ഭാഗമായാണ് ഭാഗ്യനറുക്കെടുപ്പ് നടത്തിയത്. ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിന്റെ ‘വിൻ 3 ജെറ്റൂർ’ നറുക്കെടുപ്പ് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.