റിയാദ് വിമാനത്താവള ആക്രമണം: പരിക്കേറ്റവരെ എംബസി ഉദ്യോഗസ്ഥർ സന്ദർശിച്ചു

റിയാദ്: റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഇന്ത്യൻ പൗരന്മാരെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ വിവിധ ആശുപത്രികളിൽ നേരിട്ടെത്തി സന്ദർശിച്ചു.

ആക്രമണത്തിൽ പരിക്കേറ്റ ഒരു ഇന്ത്യൻ പൗരൻ ഇന്നലെ മരിച്ചിരുന്നു. നിലവിലെ ചികിത്സാ വിവരങ്ങൾ പ്രകാരം, ഐസിയുവിൽ കഴിയുന്ന മൂന്ന് പേരുടെ ആരോഗ്യനില നിലവിൽ തൃപ്തികരമായി തുടരുന്നുണ്ട്. ഇതു കൂടാതെ രണ്ട് പേരെ സാധാരണ വാർഡുകളിലും പ്രവേശിപ്പിച്ചിട്ടുണ്ട്. പരിക്കേറ്റ മറ്റുളളവർ ആശുപത്രി വിടുകയും ചെയ്തിട്ടുണ്ട്.

പരിക്കേറ്റ ഇന്ത്യൻ പൗരന്മാർക്ക് ആവശ്യമായ മികച്ച ചികിത്സയും പരിചരണവും ഉറപ്പാക്കിയ സൗദി അറേബ്യൻ അധികൃതർക്ക് എംബസി നന്ദി രേഖപ്പെടുത്തി. ഈ ദുഷ്കരമായ സാഹചര്യത്തിലൂടെ കടന്നുപോകുന്ന കുടുംബങ്ങൾക്ക് എംബസിയുടെ ഭാഗത്തുനിന്നും സാധ്യമായ എല്ലാ പിന്തുണയും സഹായങ്ങളും ഉണ്ടാകുമെന്നും അധികൃതർ ഉറപ്പുനൽകിയിട്ടുണ്ട്.

Tags:    
News Summary - Riyadh Airport Attack Victims Supported

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.