സൗദി മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാനും യു.എ.ഇ മന്ത്രി മുഹമ്മദ് അൽ സുവൈദിയും ധരണപത്രത്തിൽ ഒപ്പിടുന്നു



സൗദിയും യു.എ.ഇയും വൈദ്യുത, റെയിൽവേ കണക്റ്റിവിറ്റിക്കായി ധാരണപത്രത്തിൽ ഒപ്പുവെച്ചു

റിയാദ്: സൗദിയും യു.എ.ഇയും വൈദ്യുത-റെയിൽവേ കണക്റ്റിവിറ്റിക്കായി ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഊർജ മന്ത്രിയും വ്യവസായ ധാതുവിഭവ മന്ത്രിയുമായ അമീർ അബ്ദുൽ അസീസ് ബിൻ സൽമാനും യു.എ.ഇ നിക്ഷേപ മന്ത്രി മുഹമ്മദ് അൽ സുവൈദിയും ആണ് സൗദിയും യു.എ.ഇയും തമ്മിൽ വൈദ്യുതി കണക്റ്റിവിറ്റി, വൈദ്യുതി കൈമാറ്റവും വിൽപ്പനയും, റെയിൽവേ കണക്റ്റിവിറ്റി എന്നീ മേഖലകളിൽ തന്ത്രപരമായ സഹകരണം ശക്തിപ്പെടുത്തുന്നതിനായി കരാറിൽ ഒപ്പുവെച്ചത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള വൈദ്യുതി കണക്റ്റിവിറ്റി, വൈദ്യുതി കൈമാറ്റവും വിൽപ്പനയും എന്നിവയ്ക്കുള്ള പൊതു തത്വങ്ങൾ രുപീകരിച്ച് ഈ മേഖലകളിലെ സംയുക്ത സാമ്പത്തിക നേട്ടങ്ങൾ പരമാവധി വർധിപ്പിക്കാനാണ് ഈ കരാർ ലക്ഷ്യമിടുന്നത്. ജി.സി.സി രാജ്യങ്ങളുമായി ഇലക്ട്രിക് കണക്റ്റിവിറ്റി ശൃംഖല വിപുലീകരിക്കുന്നതുമായി ബന്ധപ്പെട്ട ഏകോപനവും പദ്ധതിയുമായി ബന്ധപ്പെട്ട സാങ്കേതിക, സാമ്പത്തിക, പരിസ്ഥിതി പഠനങ്ങളും ഈ കരാറിൽ ഉൾപ്പെടുന്നു.

രണ്ട് രാജ്യങ്ങൾക്കുമിടയിൽ ഇരുദിശകളിലേക്കുമുള്ള ചരക്കുനീക്കവും ഗതാഗതവും സാധ്യമാക്കുന്ന റെയിൽവേ കണക്റ്റിവിറ്റിയും ഈ കരാറിൽ ഉൾപ്പെടുന്നു. ഇത് വിതരണ ശൃംഖലകളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും ലോജിസ്റ്റിക്സ് സംയോജനം ശക്തിപ്പെടുത്തുന്നതിനും സഹായിക്കും.

സൗദി വിഷൻ 2030 ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ് ഈ കരാറെന്നും ഇത് അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ യു.എ.ഇയുമായുള്ള പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുമെന്നും സൗദി ഊർജ്ജ മന്ത്രി വ്യക്തമാക്കി.

Tags:    
News Summary - Saudi UAE Railway and Power Pact

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.