റിയാദ് വിമാനത്താവള ആക്രമണം: 11 ഇന്ത്യൻ പൗരന്മാർക്ക് പരിക്കേറ്റതയി ഇന്ത്യൻ എംബസി

റിയാദ്: റിയാദ് വിമാനത്താവളത്തിൽ ഇന്നലെ ഉണ്ടായ അപലപനീയമായ ആക്രമണത്തെത്തുടർന്ന്, 12 പേർ മരണപ്പെടുകയും മുന്നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ റിയാദിലെ ഇന്ത്യൻ എംബസി ഔദ്യോഗികമായി ഇടപെടലുകൾ നടത്തിവരികയാണ്.

ഈ ദാരുണമായ ആക്രമണത്തിൽ പരിക്കേറ്റവരിൽ 11 ഇന്ത്യൻ പൗരന്മാരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. പരിക്കേറ്റവരുടെ ആരോഗ്യസ്ഥിതിയും സുരക്ഷയും നേരിട്ട് വിലയിരുത്തുന്നതിനായി എംബസി അധികൃതർ പ്രാദേശിക ഭരണകൂടവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഇതിന്റെ ഭാഗമായി എംബസി ഉദ്യോഗസ്ഥർ വിവിധ ആശുപത്രികളിലെത്തി അധികൃതരുമായി സംസാരിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ ഔദ്യോഗിക വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് പൊതുജനങ്ങളെ അറിയിക്കുന്നതായിരിക്കും.

Tags:    
News Summary - Riyadh Airport attack: 11 Indian nationals among the injured; Indian Embassy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.