പരിസ്ഥിതി സഹമന്ത്രി മൻസൂർ അൽ ഹിലാൽ അൽ മുഷയ്ത്തിയില്നിന്ന് അവാർഡ് സ്വീകരിക്കുന്നു
റിയാദ്: ലോക പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി സൗദി പരിസ്ഥിതി മന്ത്രാലയം സംഘടിപ്പിച്ച ഫോട്ടോഗ്രാഫി അവാർഡിന് നൗഷാദ് കിളിമാനൂർ അർഹനായി. സൗദി പരിസ്ഥിതി-ജല-കാർഷിക മന്ത്രാലയം മത്സരത്തിലൂടെ തെരഞ്ഞെടുത്ത മികച്ച എട്ട് ഫോട്ടോ-വിഡിയോ ഗ്രാഫർമാരിൽ വിദേശിയായി തെരഞ്ഞെടുക്കപ്പെട്ടത് നൗഷാദിന്റെ ചിത്രം മാത്രമായിരുന്നു. റിയാദിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പരിസ്ഥിതി സഹമന്ത്രി മൻസൂർ അൽ ഹിലാൽ അൽ മുഷയ്ത്തി അവാർഡ് സമ്മാനിച്ചു.
അവാര്‍ഡിനര്‍ഹമായ ചിത്രത്തിനരികെ നൗഷാദ് കിളിമാനൂര്‍
റിയാദിലെ ഫോട്ടോഗ്രാഫർ മാരുടെ കൂട്ടായ്മയായ ഷട്ടർ അറേബ്യ നടത്തുന്ന വാരാന്ത്യ ഫോട്ടോ പരിപാടികൾക്കിടെ ലഭിച്ച അറേബ്യൻ കുറുനരിയുടെ അപൂർവചിത്രമാണ് നൗഷാദിനെ അവർഡിന് അർഹനാക്കിയത്. 1500ലധികം ചിത്രങ്ങളിൽനിന്നുമാണ് ഈ അപൂർവചിത്രം തെരഞ്ഞെടുക്കപ്പെട്ടത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വിഡിയോ ഗ്രാഫർമാർക്കും മന്ത്രി അവാർഡുകൾ സമ്മാനിച്ചു. ഡോ. കെ ആർ ജയചന്ദ്രൻ, രാജേഷ് ഗോപാൽ എന്നിവർ അവാർഡ് ദാന പരിപാടിയിൽ സംബന്ധിച്ചു. തിരുവനന്തപുരം കിളിമാനൂർ സ്വദേശിയായ നൗഷാദ് അറിയപ്പെടുന്ന ചിത്രകാരനും എഴുത്തുകാരനും കൂടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.