ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ‘പുതുയുഗ യാത്ര’ ഐക്യദാർഢ്യസദസ്സിൽ ബെന്നി ബഹന്നാൻ എം.പി സംസാരിക്കുന്നു

പ്രവാസി ക്ഷേമം ഉറപ്പാക്കും; മാനിഫെസ്​റ്റോയിൽ നിർദേശങ്ങൾ തേടി ബെന്നി ബഹന്നാൻ

റിയാദ്: വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനുള്ള യു.ഡി.എഫ് മാനിഫെസ്​റ്റോയിൽ പ്രവാസികൾക്ക് അർഹമായ മുൻഗണന നൽകുമെന്നും ഇതിനായി പ്രവാസി സമൂഹത്തി​ന്റെ നിർദേശങ്ങൾ സ്വാഗതം ചെയ്യുന്നതായും കോൺഗ്രസ് മാനിഫെസ്​റ്റോ ചെയർമാൻ ബെന്നി ബഹന്നാൻ എം.പി പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന ‘പുതുയുഗ യാത്ര’യ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവാസികളുടെ തൊഴിൽ സുരക്ഷ, പുനരധിവാസം, സാമൂഹിക സുരക്ഷ, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിലെ പ്രശ്നങ്ങൾ നയരൂപീകരണത്തി​ന്റെ ഭാഗമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സെൻട്രൽ കമ്മിറ്റി പ്രസിഡൻറ്​ സലീം കളക്കര അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡൻറ്​ ഷുക്കൂർ ആലുവ ആമുഖ പ്രഭാഷണം നടത്തി. പ്രവാസികളുടെ ശബ്​ദം നയരൂപവത്കരണത്തിൽ പ്രതിഫലിക്കണമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എ. സലീം മുഖ്യപ്രഭാഷണത്തിൽ ആവശ്യപ്പെട്ടു. കെ.പി.സി.സി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ, നേതാക്കളായ ബിജു കല്ലുമല, ഹക്കീം പാറക്കൽ, കുഞ്ഞി കുമ്പള, അബ്​ദുല്ല വല്ലാഞ്ചിറ, റഹ്​മാൻ മുനമ്പത്ത്, ശിഹാബ് കൊട്ടുകാട്, സിദ്ധിക്ക് കല്ലുപറമ്പൻ, മൃദുല വിനീഷ് എന്നിവർ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി ഫൈസൽ ബാഹസൻ സ്വാഗതവും വൈസ് പ്രസിഡന്റ് ബാലു കുട്ടൻ നന്ദിയും പറഞ്ഞു.

സംഘാടകസമിതി കൺവീനർമാരായ നിഷാദ് ആലംങ്കോട്, നൗഫൽ പാലക്കാടൻ, സക്കീർ ദാനത്ത്, സുരേഷ് ശങ്കർ, ഷംനാദ് കരുനാഗപള്ളി, സജീർ പൂന്തുറ, എൽ.കെ. അജിത്ത് എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച ആഷിക് മുഹമ്മദ് റഷീദ്, ഡേവിഡ് ലൂക്ക്, ഡോ. മുഹമ്മദ് ഇഡ്രീസ്, നൗഷാദ് പന്മന, സലീം, മാത്യു വർഗീസ്, ഷാജി സോന എന്നിവർക്കുള്ള അവാർഡുകൾ ബെന്നി ബഹന്നാൻ വിതരണം ചെയ്തു. ബെന്നി ബഹന്നാനെ നവാസ് വെള്ളിമാട്കുന്നും, പി.എ. സലീമിനെ റഷീദ് കൊളത്തറയും, ബാലകൃഷ്ണ പെരിയയെ റസാഖ് പൂക്കോട്ടുപാടവും ആദരിച്ചു. മരിച്ച ഒ.ഐ.സി.സി സെക്രട്ടറി രാജു പപ്പുള്ളിയുടെ കുടുംബത്തിനുള്ള ധനസഹായം മുഹമ്മദലി മണ്ണാർക്കാട് കൈമാറി. അശോകൻ കാഞ്ഞങ്ങാടി​ന്റെ ഗസൽ സന്ധ്യയോടെയാണ് സമ്മേളനം സമാപിച്ചത്.

Tags:    
News Summary - Will ensure the welfare of expatriates; Benny Behannan seeks suggestions in manifesto

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.