Posted On
date_range Updated On
date_range മമ്പാട് സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു
റിയാദ്: ഹൃദയാഘാതം മൂലം മലയാളി റിയാദിലെ ആശുപത്രിയിൽ നിര്യാതനായി. മലപ്പുറം മമ്പാട് ടാണ പുള്ളിപ്പാടം സ്വദേശി ചേർക്കുന്നൻ വീട്ടിൽ അഹമ്മദ് കുട്ടി (57) എന്ന ‘ചെറി’യാണ് റിയാദ് കിങ്ഡം ആശുപത്രിയിൽ മരിച്ചത്.
റിയാദിലെ അൽയാസ്മിൻ ഡിസ്ട്രിക്റ്റിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. പിതാവ്: വീരാൻ കുട്ടി. മാതാവ്: ബീയാത്തുട്ടി. ഭാര്യ: സജിന. മക്കൾ: അൻഷിദ, ആമീൻ, അസ്‌ലം.
നിയമനടപടികൾ പൂർത്തീകരിച്ച് മൃതദേഹം റിയാദിൽ ഖബറടക്കുന്നതിന് റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് നേതാക്കളായ റഫീഖ് പുല്ലൂർ, ഷറഫ് പുളിക്കൽ, റിയാസ് തിരൂർക്കാട്, റഫീഖ് ചെറുമുക്ക് എന്നിവർ നേതൃത്വം നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.