അബ്ദുറഹ്മാൻ

കോഴിക്കോട് സ്വദേശി റിയാദിൽ ഉറക്കത്തിൽ മരിച്ചു

റിയാദ്: മലയാളി റിയാദിൽ ഉറക്കത്തിൽ മരിച്ചു. കോഴിക്കോട് കൂടരിഞ്ഞി സ്വദേശി അബ്ദുറഹ്മാൻ (ബാപ്പൂട്ടി, 51) ആണ് അസീസിയയിലെ താമസസ്ഥലത്തു ഉറക്കത്തിൽ മരിച്ചത്. 25 വർഷമായി സൗദിയിൽ പ്രവാസിയായ അബ്ദുറഹ്‌മാൻ ലോൻഡ്രി ജീവനക്കാരനാണ്. എട്ട് മാസം മുമ്പാണ് അവസാനമായി നാട്ടിൽ പോയി മടങ്ങിയത്.

പിതാവ്: കുഞ്ഞിമുഹമ്മദ്. മാതാവ്: ഖദീജ. ഭാര്യ: ഹഫ്‌സത്. മക്കൾ: ഹസ്ന, മുഹമ്മദ്‌ ഷാഫി, മുഹമ്മദ്‌ റാഫി. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾക്ക് റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ സിദ്ദിഖ് തുവൂരിനോപ്പം ഷറഫു മടവൂർ, മുഹമ്മദ്‌ പേരാമ്പ്ര, ദക്വാൻ, ഉമർ അമാനത്, അലി അക്ബർ, സുബൈർ മുക്കം എന്നിവർ രംഗത്തുണ്ട്.

Tags:    
News Summary - native of Kozhikode died in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.