ഹൃദയാഘാതം; കോട്ടയം സ്വദേശി റിയാദിൽ നിര്യാതനായി

റിയാദ്: ഹൃദയാഘാതത്തെത്തുടർന്ന് കോട്ടയം സ്വദേശി റിയാദിൽ നിര്യാതനായി. സൗദി അറേബ്യൻ മാർക്കറ്റിങ് കമ്പനിയിൽ ക്വാളിറ്റി ഇൻസ്പെക്ടറായി ജോലി ചെയ്തു വന്നിരുന്ന കോട്ടയം മണർകാട് സ്വദേശി അനൂപ് എബ്രഹാം (43) ആണ് മരിച്ചത്. പിതാവ്: കെ.പി അബ്രഹാം, മാതാവ്: സാറാമ്മ, ഭാര്യ: അനീജ മറിയം ജോസഫ്, മൂന്നു വയസ്സുള്ള റെബേക്ക എബ്രഹാം മകളാണ്.

മൃതദേഹം നാട്ടിൽ കൊണ്ടുപോയി സംസ്കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മരണാന്തര നടപടികൾ പൂർത്തിയാക്കാൻ കമ്പനി പ്രധിനിധികളായ മനു, സിദ്ദീഖ്‌ കൊളപ്പുറം, ഐ.സി.എഫ് സർവീസ് സമിതി പ്രസിഡന്റ് ഇബ്രാഹിം കരീം സെക്രട്ടറി ജബ്ബാർ കുനിയിൽ, ഇന്ത്യൻ കൾച്ചറൽ ഫണ്ടേഷൻ സഫ്‌വ വളണ്ടിയേഴ്‌സ് കോഡിനേറ്റർ റസാഖ് വയൽകര എന്നിവർ രംഗത്തുണ്ട്.

Tags:    
News Summary - native of Kottayam passed away in Riyadh due to heart attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.