Posted On
date_range Updated On
date_range കൊല്ലം സ്വദേശി സൗദിയിൽ മരിച്ചു
റിയാദ്: സൗദി തലസ്ഥാന നഗരത്തിൽ നിന്ന് 300 കിലോമീറ്റർ അകലെ ലൈല അഫ് ലാജിൽ കൊല്ലം പെരിനാട് ചോനംചിറ പനയം വിഷ്ണു ഭവനിൽ ശിവദാസൻ (60) നിര്യാതനായി. 30 വർഷത്തിലധികമായി അഫ് ലാജിൽ ജോലി ചെയ്യുന്നു.
പിതാവ്: കുഞ്ഞുരാമൻ (പരേതൻ), മാതാവ്: കുഞ്ഞുകുട്ടി (പരേത), ഭാര്യ: ശ്രീലത, മക്കൾ: അഖിൽ, ശ്രദ്ധദാസ്. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ലൈല അഫ് ലാജ് കെ.എം.സി.സി പ്രസിഡന്റ് മുഹമ്മദ് രാജയും റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിംഗും രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.