പ്രദീപ് (51)
Posted On
date_range Updated On
date_range കണ്ണൂർ സ്വദേശി ഖമീസ് മുശൈത്തിൽ മരിച്ചു
ഖമീസ് മുശൈത്ത്: ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ സ്വദേശി ഖമീസ് മുശൈത്തിനടുത്ത് തത്‌ലീസിൽ മരിച്ചു. കല്യാശ്ശേരി കണ്ടത്തിൽ പ്രദീപ് (51) ആണ് മരിച്ചത്. ഒരാഴ്ച മുമ്പാണ് ഇദ്ദേഹം അവധി കഴിഞ്ഞു നാട്ടിൽ നിന്നും സൗദിയിലെത്തിയത്. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് തത്‌ലീസ് ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
തത്‌ലീസിൽ 25 വർഷമായി സ്‌പെയർ പാർട്സ് കടയിൽ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: സാജില. മക്കൾ: കീർത്തന, സാന്ദ്ര. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലയക്കുന്നതിന് തത്‌ലീസിലെ സാമൂഹിക പ്രവർത്തകർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.