ഹൃദയാഘാതത്തെ തുടർന്ന് ഉത്തർപ്രദേശ് സ്വദേശി ജിദ്ദയിൽ മരിച്ചു

ജിദ്ദ: ഹൃദയാഘാതത്തെ തുടർന്ന് ഉത്തർപ്രദേശുകാരൻ ജിദ്ദയിൽ മരിച്ചു. ലഖ്നോ സ്വദേശി റാഷിദ് ബാബർ ഖാൻ (44) ആണ് ജിദ്ദ നാഷണൽ ആശുപത്രിയിൽ വെച്ച് മരിച്ചത്. ഷറഫിയയിൽ അൽവിസാം ട്രാവൽസ് ജീവനക്കാരനായിരുന്നു. 

മലയാളികളുമായി വളരെ അടുത്ത ബന്ധങ്ങളുള്ള ആളായിരുന്നു. 17 വർഷങ്ങളായി മുനീഫ് കാർഗോ, അൽവിസാം ട്രാവൽസ് സ്ഥാപനങ്ങളിലായി ജോലി ചെയ്‌തുവരികയായിരുന്നു.

 ഭാര്യയും രണ്ട് മക്കളും സന്ദർശക വിസയിൽ ജിദ്ദയിലുണ്ട്. ഭാര്യ: ഹുമ ബാബർ ഖാൻ, മക്കൾ: നൊമാൻ ബാബർ ഖാൻ (നാല് വയസ്), സൊഹർ ബാബർ ഖാൻ (രണ്ട് വയസ്). നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ബാബ് മക്ക അസദ് മഖ്ബറയിൽ ഖബറടക്കി.

Tags:    
News Summary - UP Native death in saudi arabia-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.