ജിദ്ദ: കഴിഞ്ഞ ദിവസങ്ങളിൽ മലപ്പുറത്ത് ദേശീയപാത തകർന്ന സംഭവത്തിൽ ശക്തമായ അന്വേഷണവും നടപടിയും വേണമെന്ന് ജിദ്ദ കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി പ്രവർത്തക സമിതി അഭിപ്രായപ്പെട്ടു. ജില്ലയിലെ കാക്കഞ്ചേരി കിന്‍ഫ്ര ഫുഡ് പാർക്കിന് സമീപവും പുതുതായി വിള്ളല്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതോടൊപ്പം സംസ്ഥാനത്തെ വിവിധ ജില്ലകളിലും സമാനമായ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഈ പശ്ചാത്തലത്തിൽ വിശദമായ അന്വേഷണവും നടപടിയും ആവശ്യമാണെന്ന് സമിതി ആവശ്യപ്പെട്ടു.
സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ലത്തീഫ് മുസ്ലിയാരങ്ങാടി ഉദ്ഘാടനംചെയ്തു. മലപ്പുറം ജില്ല കമ്മിറ്റി പ്രസിഡന്റ് ഇസ്മാഈൽ മുണ്ടുപറമ്പ് അധ്യക്ഷതവഹിച്ചു. സ്പോർട്സ് സംബന്ധിച്ച കാര്യങ്ങൾ ഓർഗനൈസിങ് സെക്രട്ടറി അബു കട്ടുപ്പാറ, ഹജ്ജ് സേവനം സംബന്ധിച്ച് ജില്ല കോഓഡിനേറ്റർ അബൂട്ടി പള്ളത്ത്, സോളാർ പദ്ധതിയെക്കുറിച്ച് ഇ.സി. അഷ്റഫ് എന്നിവർ യോഗത്തിൽ വിശദീകരിച്ചു.
നാഷനൽ കമ്മിറ്റി ഭാരവാഹികളായ നിസാം മമ്പാട്, നാസർ വെളിയങ്കോട്, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ അബൂബക്കർ അരിമ്പ്ര, വി.പി. മുസ്തഫ, ഇസ്മാഈൽ മുണ്ടക്കുളം, ഇസ്ഹാഖ് പൂണ്ടോളി, നാസർ മച്ചിങ്ങൽ തുടങ്ങിയ നേതാക്കളും വിവിധ മണ്ഡലം കമ്മിറ്റികളെ പ്രതിനിധീകരിച്ച് ഹംദാൻ ബാബു (കോട്ടക്കൽ), സുലൈമാൻ കൊടവണ്ടി (മഞ്ചേരി), അൻവാറുൽ ഹഖ് (കൊണ്ടോട്ടി), നാസർ പാക്കത്ത് (പെരിന്തൽമണ്ണ), റഷീദ് കോഴിക്കോടൻ (തിരൂരങ്ങാടി), ഇ.വി. നാസർ (വേങ്ങര), സാദിഖ് ചിറയിൽ (താനൂർ), കെ.വി. ജംഷീർ (വള്ളിക്കുന്ന്), കെ.എച്ച്. ഫസലുറഹ്മാൻ (നിലമ്പൂർ), സി.എച്ച്. ഹംസ (മങ്കട), എം.പി. മുസ്തഫ (തിരൂർ), സാബിർ പാണക്കാട് (മലപ്പുറം), സൈതലവി പുളിയക്കോട് (ഏറനാട്), സലിം മമ്പാട് (വണ്ടൂർ) എന്നിവരും സംസാരിച്ചു.
ജിദ്ദ സെൻട്രൽ കമ്മിറ്റിക്ക് കീഴിൽ ജില്ലയിൽനിന്നും 402 ഹജ്ജ് വളന്റിയർമാരെ സേവനത്തിനായി അയക്കും. ജില്ല സോളാർ കുറി ആദ്യ നറുക്കെടുപ്പ് നടന്നു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള തയാറെടുപ്പുകൾക്ക് പഞ്ചായത്ത്, മുൻസിപ്പൽ കമ്മിറ്റികളെ സജ്ജരാക്കാൻ മണ്ഡലം കമ്മിറ്റികളെ ചുമതലപ്പെടുത്തി.
മജീദ് കള്ളിയിൽ, അലി പാങ്ങാട്ട്, ശിഹാബുദ്ദീൻ പുളിക്കൽ, മുസ്തഫ കോഴിശ്ശേരി, യാസിദ് തിരൂർ, നൗഫൽ ഉള്ളാടൻ, നിഷാം അലി, കബീർ മോങ്ങം, സി.വി മെഹബൂബ്, ജാഫർ വെന്നിയൂർ, അബ്ദുൽ കരീം, നാസർ മമ്പുറം തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു. ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് സ്വാഗതവും സെക്രട്ടറി ജാഫർ അത്താണിക്കൽ നന്ദിയും പറഞ്ഞു. നാസർ പാക്കത്ത് ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.