ജുബൈൽ കെ.എം.സി.സി നേതാവ് ഹമീദ് പയ്യോളിയുടെ ഭാര്യ നാട്ടിൽ നിര്യാതയായി

ജുബൈൽ: ജുബൈൽ കെ.എം.സി.സി സെൻട്രൽ കമ്മറ്റി വൈസ് ചെയർമാനും വ്യവസായ സംരംഭകനുമായ വയനാട് ചാമകുന്നുപറമ്പിൽ ഹമീദ് പയ്യോളിയുടെ ഭാര്യ നസീമ (42) നാട്ടിൽ നിര്യാതയായി. ഒരു മാസം മുമ്പാണ് ഹമീദും കുടുംബവും അവധിക്ക് നാട്ടിലേക്ക് പോയത്. അടുത്ത ആഴ്ച തിരിച്ചു സൗദിയിലേക്ക് വരാനുള്ള ഒരുക്കത്തിലായിരുന്നു.

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. 11 വർഷമായി ഹമീദും കുടുംബവും ജുബൈലിൽ ആണ് താമസം. വയനാട് വേങ്ങപ്പള്ളി ചാമകുന്ന്‌പറമ്പിൽ പരേതനായ ഇബ്രാഹിമിന്റെയും നബീസയുടെയും മകളാണ് നസീമ. മകൻ ഇബ്രാഹിം. സഹോദരങ്ങൾ: സഫിയ, സബീന, അഷറഫ്, ഷൈജ.

ഖബറടക്കം തിങ്കളാഴ്ച രാവിലെ വെങ്ങാപ്പള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും. 

Tags:    
News Summary - naseema obit wayanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.