ദമ്മാം: കിങ് അബ്ദുൽ അസീസ് തുറമുഖത്ത് വൻ മയക്കുമരുന്നു വേട്ട. രാജ്യത്തേക്ക് ഇറക്കുമതി ചെയ്ത ചരക്കിൽ ഒളിപ്പിച്ച 37 ലക്ഷത്തിലധികം കാപ്റ്റഗൺ ഗുളികകളാണ് സകാത്-നികുതി-കസ്റ്റംസ് അതോറിറ്റി പിടികൂടിയത്.
ഇരുമ്പ് തൂണുകൾ അടങ്ങിയ ചരക്ക് കസ്റ്റംസ് നടപടിക്ക് വിധേയമാക്കിയപ്പോഴാണ് കണ്ടെത്തിയത്. സുരക്ഷാ സാങ്കേതികവിദ്യ വഴിയുള്ള പരിശോധനയിലാണ് തൂണുകളുടെ അറയിൽ വിദഗ്ധമായി ഒളിപ്പിച്ച ശേഖരം കണ്ടെത്തിയത്. പിടിച്ചെടുത്ത വസ്തുക്കളോടൊപ്പം രണ്ടുപേരെ അറസ്റ്റ് ചെയ്തതായി കസ്റ്റംസ് അധികൃതർ സ്ഥിരീകരിച്ചു. 1910 എന്ന നമ്പറിലോ 1910@zatca.gov.sa എന്ന ഇ-മെയിൽ വഴിയോ 00966114208417 എന്ന അന്താരാഷ്ട്ര നമ്പറിലോ ആശയവിനിമയം നടത്തി ശരിയായി വിവരം നൽകുന്നവർക്ക് സാമ്പത്തിക പാരിതോഷികം നൽകുമെന്നും അതോറിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.