സിദ്ദീഖ് തുവ്വൂർ
റിയാദ്: നന്മ കരുനാഗപ്പള്ളി കൂട്ടായ്മയുടെ ഈ വർഷത്തെ നന്മ ഹ്യൂമാനിറ്റി ഐക്കൺ പുരസ്കാരത്തിന് പ്രവാസ ലോകത്തെ പ്രമുഖ സാമൂഹിക പ്രവർത്തകൻ സിദ്ദീഖ് തുവ്വൂരിനെ തെരഞ്ഞെടുത്തു. ഗൾഫ് മേഖലയിൽ ജീവകാരുണ്യ സാംസ്കാരിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്ക് നൽകുന്ന പുരസ്കാരം കഴിഞ്ഞ തവണ യു.എ.ഇയിലെ പ്രമുഖ സാമൂഹിക പ്രവർത്തകൻ അശ്റഫ് താമരശ്ശേരിക്കായിരുന്നു. പ്രവാസ ലോകത്ത് സഹജീവി സ്നേഹത്തിന്റെ മായാമുദ്രകൾ പതിപ്പിച്ച മനുഷ്യ സ്നേഹിയാണു സിദ്ദീഖ് തുവ്വൂരെന്ന് ഭാരവാഹികൾ പറഞ്ഞു. അനേക വർഷങ്ങൾ കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ, തുവ്വൂർ ഏരിയ വെൽഫെയർ അസോസിയേഷൻ പ്രസിഡൻറ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. നന്മ വാർഷികത്തോടനുബന്ധിച്ച് ജനുവരി 12ന് സംഘടിപ്പിക്കുന്ന ‘നന്മോത്സവം 2024’ വേദിയിൽ പുരസ്കാരം സമ്മാനിക്കും. അൽജാബിർ റോഡിലെ സമർ ഓഡിറ്റോറിയത്തിലാണ് ചടങ്ങ്. പ്രമുഖ മോട്ടിവേഷൻ സ്പീക്കറും എഴുത്തുകാരനുമായ പി.എം.എ. ഗഫൂർ മുഖ്യാതിഥിയാവും.
നിരവധി ജീവകാരുണ്യ സാംസ്കാരിക മാധ്യമ പ്രവർത്തകർ പങ്കെടുക്കുന്ന പരിപാടിയിൽ വിവിധ കലാപരിപാടികളും അരങ്ങേറുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.