നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ ഓണാഘോഷത്തിൽ പങ്കെടുത്തവർ 

നന്മ ഓണാഘോഷവും അവാർഡ് വിതരണവും

റിയാദ്: നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ ഓണാഘോഷവും എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികൾക്കുള്ള അവാർഡ് വിതരണവും സംഘടിപ്പിച്ചു. റിയാദ് എക്സിറ്റ് 18 ലെ ഹൈഫ ഇസ്തിറാഹയിൽ ഉറിയടി, വടംവലി, കസേരകളി എന്നീ മത്സരങ്ങളോടെ ആഘോഷം അരങ്ങേറിയത്. വിഭവ സമൃദ്ധമായ ഓണസദ്യയോടൊപ്പം അത്തപ്പൂക്കളവും മാവേലിയും കുട്ടികളിലും മുതിർന്നവരിലും ആവേശമുണർത്തി.

സാംസ്കാരിക സമ്മേളനത്തിൽ വൈസ് പ്രസിഡന്റ് യാസർ പണിക്കം അധ്യക്ഷത വഹിച്ചു. രക്ഷാധികാരി അബ്ദുൽ ബഷീർ ഉദ്ഘാടനം ചെയ്തു.

നന്മ കുടുംബാംഗങ്ങളിൽനിന്ന് പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ അൻസൽ നജീം (10-ാം തരം), നവാൽ നബീസു, അസ്‌ലീം സലീം (12-ാം തരം) എന്നീ വിദ്യാർഥികൾക്കുള്ള അവാർഡുകൾ ജനറൽ സെക്രട്ടറി ഷാജഹാൻ, ജീവകാരുണ്യ കൺവീനർ റിയാസ് സുബൈർ, ജോയിന്റ് സെക്രട്ടറി ഷെമീർ കുനിയത്ത് എന്നിവർ വിതരണം ചെയ്തു. മാവേലിയ്ക്കുള്ള ഉപഹാരം നന്മ നിർവാഹക സമിതിയംഗം സഞ്ജീവ് സുകുമാരൻ സമർപ്പിച്ചു. പ്രസിഡന്റ് സക്കീർ ഹുസ്സൈൻ ഐ. കരുനാഗപ്പള്ളി, കോഓഡിനേറ്റർ അഖിനാസ് എം. കരുനാഗപ്പള്ളി, മുസ്തഫ, സുനീർ തുടങ്ങിയവർ സംസാരിച്ചു. ജാനിസ് അവതാരകനായിരുന്നു. പ്രോഗ്രാം കൺവീനർ നിയാസ് തഴവ സ്വാഗതവും ട്രഷറർ മുനീർ മണപ്പള്ളി നന്ദിയും പറഞ്ഞു.

വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്ക് അഷ്റഫ് മുണ്ടയിൽ, സുൾഫിക്കർ കിഴക്കടത്ത്, നൗഫൽ നൂറുദ്ദീൻ, സലീം കാരൂർ, നൗഫൽ തുരുത്തിയിൽ, റിയാസ് വഹാബ്, അൻവർ ഇടപ്പള്ളിക്കോട്ട തുടങ്ങിയവർ സമ്മാന വിതരണം നിർവഹിച്ചു.

ആഘോഷങ്ങൾക്ക് നവാസ് ലത്തീഫ്, ഫഹദ്, ഷെമീർ കിണറുവിള, നൗഷാദ് കോട്ടടിയിൽ, സക്കീർ വവ്വാക്കാവ്, ഷെഹൻഷാ, സജീവ് ചിറ്റുമൂല, അമീർഷാ, ഷംനാദ്, നുജൂം മനയത്ത്, നിസാം ഓച്ചിറ, മുജീബ് ആദിനാട്, സമ, റഫീഖ്, അദീബ് തുടങ്ങിയവർ നേതൃത്വം നൽകി.

Tags:    
News Summary - Namna Onam celebration and award distribution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.